ഡൽഹി ക്യാപിറ്റൽസ് ബസ് സാമൂഹ്യവിരുദ്ധർ ആക്രമിച്ചെന്ന് പരാതി; കേസെടുത്ത് മുംബൈ പൊലീസ്

ഐപിഎല്ലിനായി മുംബൈയിൽ പരീശീലനത്തിനെത്തിയ ഡൽഹി ക്യാപിറ്റൽസ് ടീം സഞ്ചരിച്ച ബസിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. മുംബൈയിൽ പരീശീലനത്തിനെത്തിനായി യാത്രചെയ്യവേയാണ് ആക്രമണം നടന്നതെന്നാണ് ടീം അംഗങ്ങളുടെ പരാതി. മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആരാണ് അക്രമണം നടത്തിയതെന്ന് കണ്ടെത്തിയിട്ടില്ല. അക്രമികൾ അഞ്ചിലേറെ പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മഹാരാഷ്‌ട്ര നവനിർമാൺ സേനയുടെ ട്രാൻസ്‌പോർട്ട് വിങ് വൈസ് പ്രസിഡന്റ് പ്രശാന്ത് ഗാന്ധി ഉൾപ്പെടെയാണ് പിടിയിലായത്.
Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…
2022 സീസണിലെ ഐപിഎൽ ഈ മാസം 26നാണ് ആരംഭിക്കുന്നത്. ഋഷഭ് പന്തിന്റെ നേതൃത്വത്തിലാണ് ഡൽഹി ഇറങ്ങുന്നത്. മുംബൈയ്‌ക്കെതിരെ മാർച്ച് 27നാണ് ഡൽഹിയുടെ ആദ്യ മത്സരം. ഡൽഹിയുടെ പരിശീലക നിരയിൽ മുൻ ഓസീസ് നായകൻ റിക്കിപോണ്ടിംഗ് തന്നെയാണ് തുടരുന്നത്. ജെയിംസ് ഹോപ്‌സാണ് ബൗളിംഗ് കോച്ച്. ഇവർക്കൊപ്പം മുൻ ഓസീസ് താരം ഷെയൻ വാട്‌സൺ സഹപരിശീലകനായി ഉടൻ ടീമിനൊപ്പം ചേരുമെന്നാണ് ഡൽഹി ക്യാപിറ്റൽസ് അറിയിച്ചത്.
Story Highlights: delhi-capitals-team-bus-attacked-by-miscreants-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here