വധഗൂഢാലോചന കേസ്; ദിലീപിനെ വിളിച്ചവരിൽ ഡി ഐ ജിയും; അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്

വധഗൂഢാലോചന കേസിൽ ദിലീപിനെ വിളിച്ചവരിൽ ഡി ഐ ജിക്കും പങ്ക്, അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്. ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ ദിലീപുമായി സംസാരിച്ചതിന്റെ രേഖകൾ ട്വന്റി ഫോറിന് ലഭിച്ചു.
ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ ദിലീപുമായി സംസാരിച്ചത് 4 മിനിറ്റ് 12 സെക്കൻഡ്. ജനുവരി 8 ന് വാട്‍സ് ആപ് കാൾ വഴിയാണ് സംസാരിച്ചത്. ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ വിളിച്ചതിന് ശേഷമാണ് ദിലീപ് ഫോൺ കൈമാറിയത്. അഭിഭാഷകനുമായി ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയായിരുന്നു ഡിഐജി സഞ്ജയ് കുമാർ ഗുരുദിനുമായി ദിലീപ് സംസാരിച്ചത്. സംവിധായകൻ ബാലചന്ത്രകുമാറിന്റെ പരാതിക്ക് പിന്നാലെയാണ് ഫോൺ വിളിച്ചത്.
Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…
കൂടുതൽ വിവരങ്ങൾ ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ ദിലീപിന് ചോർത്തി നൽകിയിരുന്നോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു.
അതേസമയം ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ്. വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹർജിയിലാണ് ദിലീപിന്റെ വിശദീകരണം. ഫോണിൽ നിന്നും നീക്കം ചെയ്‌തത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങൾ. ഫോറന്‍സിക് റിപോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ല എന്നും ദിലീപ് സത്യവാങ്മൂലം നൽകി.
നടി ആക്രമിക്കപ്പെട്ട കേസിൽ എഫ്എ ഐആർ റദ്ദാക്കണമെന്ന ഹർജിയില്‍ ഹൈക്കോടതിയിലാണ് ദിലീപിന്‍റെ വിശദീകരണം. ഫോറന്‍സിക് റിപോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ലാബില്‍ നിന്ന് പിടിച്ചെടുത്ത മിറര്‍ ഇമേജും ഫോറന്‍സിക് റിപോർട്ടും തമ്മില്‍ വ്യത്യാസമില്ലെന്നും ദിലീപ് പറയുന്നു.
വീട്ടിലെ സഹായിയായിരുന്ന ദാസന്‍റെ മൊഴി വാസ്തവവിദ്ധമെന്നും ദീലീപ് പറയുന്നു. ദാസന്‍ ഓഫിസിലെത്തിയെന്ന് പറയുന്ന ദിവസം അഭിഭാഷകന് കൊവിഡ് ആയിരുന്നു എന്നും ദിലീപ് കോടതിയെ അറിയിച്ചു.കൊവിഡ് സര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാക്കി. ദാസന്‍ 2020 ഡിസംബർ 26ന് ദിലീപിന്‍റെ വീട്ടിലെ ജോലി ഉപേക്ഷിച്ചു. 2021 ഓക്ടോബര്‍ 26 ന് ദാസന്‍ വീട്ടിലെ സംസാരം കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്‍റെ മൊഴി.
Story Highlights: dileep-case-sanjaykumargurudin-ips-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here