Advertisement

ജപ്പാനിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്

March 16, 2022
Google News 1 minute Read

കിഴക്കൻ ജപ്പാനിൽ ഭൂചലനം. 7.3 റിക്ടർ സ്കെയിലിൽ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തലസ്ഥാനമായ ടോക്കിയോയിൽ അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി.

Read Also : ഉത്തരാഖണ്ഡില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി

സമുദ്ര നിരപ്പിൽ നിന്ന് 60 കിലോമീറ്റർ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഫുകുഷിമ മേഖലയുടെ തീരത്തെ ചില ഭാഗങ്ങളിൽ ഒരു മീറ്ററോളം സുനാമി തിരമാലകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Story Highlights: Earthquake of 7.3 magnitude jolts Japan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here