ഐഎഫ്എഫ്കെ; ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് മുതൽ
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് മുതൽ. മേളയുടെ മുഖ്യവേദിയായ ടാഗോർ തീയറ്ററിൽ ക്രമീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ വഴിയാണ് പാസ് വിതരണം ചെയ്യുന്നത്. ഉച്ചക്ക് 2.30ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും. ആദ്യ പാസും ഡെലിഗേറ്റ് കിറ്റും നടൻ സൈജു കുറുപ്പ് ഏറ്റുവാങ്ങും.
ചലച്ചിത്ര മേളയ്ക്കായി ഒരുക്കങ്ങളെല്ലാം പൂർണ്ണമാണ്. പതിനായിരത്തോളം പ്രതിനിധികൾക്കുള്ള പാസുകളാണ് വിതരണം ചെയ്യുന്നത്. 8.30 മുതൽ വൈകുന്നേരം 7 വരെയാകും പാസ് വിതരണം. 12 കൌണ്ടറുകളിലായാണ് ഡെലിഗേറ്റ് കിറ്റുകൾ വിതരണം ചെയ്യുന്നത്. പ്രതിനിധികൾ ഐ ഡി പ്രൂഫുമായെത്തി വേണം പാസുകൾ വാങ്ങാൻ. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കൗണ്ടറുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഐഎഫ്എഫ്കെയുടെ വരവറിയിച്ച് നഗരത്തിൽ കെ എസ് ആർ ടി സി ഡബിൾ ഡക്കർ ബസും ഓടിത്തുടങ്ങിയിട്ടുണ്ട്. മേളയുടെ വിശദാംശങ്ങളും വേദികളുടെ വിവരങ്ങളും ആലേഖനം ചെയ്തിട്ടുള്ള ബസിൽ പ്രതിനിധികൾക്കും പൊതുജനങ്ങൾക്കും യാത്ര ചെയ്യാം. നഗരത്തിൻറെ പ്രധാന വീഥികളിലൂടെയാണ് ഡബിൾ ഡക്കർ സർവീസ് നടത്തുന്നത്. ഇതാദ്യമായാണ് ചലച്ചിത്രമേളയുടെ സന്ദേശവുമായി കെഎസ്ആർടിസി ഡബിൾ ഡക്കർ സർവീസ് നടത്തുന്നത്. കൊവിഡിൻ്റെ കെട്ട കാലത്തിന് ശേഷമുള്ള നിറപ്പകിട്ടാർന്ന സിനിമാ ദിനങ്ങൾക്കായി കാത്തിരിക്കുകയാണ് ചലച്ചിത്ര പ്രേമികൾ.
Story Highlights: iffk delegate pass today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here