Advertisement

ഐ.എസ്.എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളി ഹൈദരാബാദ്

March 16, 2022
Google News 2 minutes Read

ഞായാറാഴ്ച നടക്കുന്ന ഐ.എസ്.എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനെ നേരിടും. ഗോവയിലെ ജി.എം.സി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിയുടെ രണ്ടാം പാദമത്സരത്തിൽ എ.ടി.കെ മോഹൻ ബഗാൻ ഹൈദരാബാദ് എഫ്‌സിയെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എ.ടി.കെയുടെ വിജയം. ആദ്യ പാദത്തിൽ ഹൈദരാബാദ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ചിരുന്നു. ഇതോടെയാണ് ഹൈദരാബാദ് ഫൈനലിലെത്തിയത്.

ഇതാദ്യമായാണ് ഹൈദരാബാദ് ഐഎസ്എല്‍ ഫൈനലിലെത്തുന്നത്. ഞായറാഴ്ചത്തെ ഫൈനലില്‍ ആര് ജയിച്ചാലും ഇത്തവണ പുതിയ ചാമ്പ്യന്‍റെ ഉദയം കാണാം. ജംഷഡ്പൂരിനെതിരേ ആദ്യ പാദ സെമിയിൽ 1-0നു വിജയിച്ച ബ്ലാസ്റ്റേഴ്സ്, രണ്ടാം പാദത്തിൽ 1-1ന് സമനില വഴങ്ങിയാണ് ഫൈനലിലേക്ക് മുന്നേറിയത്.

എടികെ തുടക്കം മുതൽ ആക്രമിച്ച് കളിച്ചെങ്കിലും ഹൈദരാബാദിന്റെ വലകുലുക്കാൻ കഴിഞ്ഞില്ല. ആദ്യപാദത്തിൽ വിജയിച്ചതിന്റെ വ്യക്തമായ മുൻതൂക്കം ഹൈദരാബാദ് എഫ്സിക്കുണ്ടായിരുന്നു. സെമിഫൈനലിന്റെ ആദ്യ പാദത്തിൽ ഒരു ഗോളിന് മുന്നിട്ട് നിന്നതിന് ശേഷമായിരുന്നു ഹൈദരാബാദ് തോൽവി വഴങ്ങിയത്. എ.ടി.കെയുടെ വിജയഗോൾ നേടിയത് റോയ് കൃഷ്ണയാണ്.

നേരത്തേ 2014, 2016 വർഷങ്ങളിൽ ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയിരുന്നു. അതിനുശേഷം ഇതാദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ പ്രവേശിക്കുന്നത്.

Story Highlights: Kerala Blasters will take on Hyderabad in the ISL final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here