രാജ്യസഭാതിരഞ്ഞെടുപ്പ്: എം.ലിജു പരിഗണനയിൽ; കെ.സുധാകരന്

രാജ്യസഭാതെരഞ്ഞെടുപ്പിൽ എം.ലിജു പരിഗണനയിലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. യുവാക്കളെ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയനേതൃത്വം രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്നും സുധാകരന് മാധ്യമങ്ങളോടു പറഞ്ഞു. തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമെന്ന് എം.ലിജു പ്രതികരിച്ചു.
Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…
കെപിസിസി പുനഃസംഘടന നിർത്തി വച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. പുനഃസംഘടന നിർത്തിവച്ചെന്ന വാർത്ത ഏത് അധികാരികതയുടെ അടിസ്ഥാനത്തിലെന്ന് കെ സുധാകരൻ പ്രതികരിച്ചു. ഔദ്യോഗിക കാര്യങ്ങൾ മാധ്യമങ്ങളോട് അറിയിക്കുന്നത് കെപിസിസി വക്താക്കളാണ്.
കൂടാതെ എസ്എഫ്ഐയുടെ ഗുണ്ടായിസം വെല്ലുവിളിയായി ഉയരുകയെന്ന് കെ സുധാകരൻ പറഞ്ഞു. കെഎസ്യു പ്രവർത്തകയെ വസ്ത്രാക്ഷേപം നടത്താൻ എസ് എഫ് ഐ ശ്രമിച്ചു. എസ്എഫ്ഐക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള സാഹചര്യമാണ്. ആക്രമണങ്ങൾക്ക് പൊലീസ് മൂകസാക്ഷി ആകുന്നത് കേരളത്തിന്റെ ശാപമാണെന്നും കെ സുധാകരൻ വിമർശിച്ചു.
Story Highlights: m-liju-rajyasabha-ksudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here