ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയുമായി മുങ്ങി; യുവാവ് പിടിയിൽ

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയുമായി മുങ്ങിയ കോട്ടയം സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി. കോട്ടയം വൈക്കം കാരിക്കോട്, വടക്കേപ്പറമ്പിൽ വീട്ടിൽ അഭിജിത്ത് മണിയെയാണ് (23) കൊല്ലം പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ച് വയസുള്ള പെൺകുട്ടി ഏകദേശം ഒരു വർഷം മുമ്പാണ് അഭിജിത്തിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്.
Read Also : ദുബായ് എക്സ്പോയിലെത്തിയവരുടെ എണ്ണം രണ്ട് കോടിയിലേക്ക്
തനിക്ക് 21 വയസ് കഴിഞ്ഞെന്നാണ് പെൺകുട്ടി യുവാവിനോട് പറഞ്ഞിരുന്നത്. തിങ്കളാഴ്ചയാണ് ഇരുവരും കൊട്ടാരക്കര കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കണ്ടുമുട്ടിയത്. തുടർന്നാണ് വീടുവിട്ടിറങ്ങി വന്ന പെൺകുട്ടി യുവാവിനൊപ്പം കോട്ടയത്തേക്ക് പോയത്. വീട്ടുകാർ നൽകിയ പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇരുവരും കോട്ടയത്തുള്ളതായി മനസിലാക്കി.
പൊലീസ് ഫോൺവഴി യുവാവിന്റെ വീട്ടുകാരുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന് അറിയിച്ചതോടെ യുവാവിന്റെ വീട്ടുകാർ ഇരുവരെയും വൈക്കം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പൂയപ്പള്ളി എസ്.എച്ച്.ഒ രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അഭിജിത്ത് മണിയെ റിമാൻഡ് ചെയ്തു.
Story Highlights: Man arrested for kidnapping 15-year-old girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here