മുല്ലപ്പെരിയാറിൽ സുരക്ഷാ വീഴ്ച; നാലംഗ സംഘം സന്ദര്‍ശനം നടത്തി, എത്തിയത് തമിഴ്നാട് ബോട്ടില്‍

മുല്ലപ്പെരിയാർ അണക്കെട്ടിൽ ഗുരുതര സുരക്ഷാ വീഴ്ച. റിട്ടയേർഡ് എസ്ഐമാർ ഉൾപ്പെട്ട നാല് പേർ ഡാമിൽ സന്ദർശനം നടത്തി. അതീവ സുരക്ഷാ മേഖലയായ ഡാം പരിസരത്ത് സാധാരണ ബോട്ട് യാത്ര അനുവദിക്കാറില്ല. തമിഴ്നാടിൻറെ ബോട്ടിലെത്തിയ നാല് പേരെയും പൊലീസ് തടഞ്ഞില്ല. സന്ദർശകരുടെ പേരുകൾ ജി.ഡി രജിസ്റ്ററിൽ രേഖപ്പെടുത്താനും പൊലീസ് തയാറായില്ല.
ഞായറാഴ്ചയാണ് ഇവർ സന്ദർശനം നടത്തിയത്. കേരള പൊലീസിലുണ്ടായിരുന്ന രണ്ട് പേരും ഡൽഹി പൊലീസിലെ രണ്ട് പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഡാമിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ഉദ്യോഗസ്ഥര്‍ തന്നെ പോകുമ്പോള്‍ മുല്ലപ്പെരിയാര്‍ സ്റ്റേഷനിൽ വിവരമറിയിക്കണമെന്നാണ് നിയമം. ഒരു പരിശോധനയും കൂടാതെ ഇവരെ കടത്തി വിട്ടു എന്നതാണ് മുല്ലപ്പെരിയാര്‍ പൊലീസിന്റെ ഗുരുതരവീഴ്ച. സംഭവം വിവാദമായതോടെ നാല് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു.
Story Highlights: Security fall at Mullaperiyar Dam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here