വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ നട്ട് വളർത്തിയ യുവാവ് പിടിയിൽ

കഞ്ചാവ് ചെടികൾ നട്ട് വളർത്തിയതിന് ഗൃഹനാഥൻ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം വിതുരയിലാണ് സംഭവം. തൊളിക്കോട് തുരുത്തി പാലക്കോണം മഞ്ജുഷാഭവനിൽ മനോജാണ് (32) പിടിയിലായത്. പുറത്തുള്ള ആരും അറിയാതെ സ്വന്തം വീട്ടുവളപ്പിലാണ് ഇയാൾ കഞ്ചാവ് ചെടികൾ നട്ടത്.
Read Also : ഒമാനിൽ ചരക്കു കപ്പലിന് തീപിടിച്ച് കാണാതായ ഇന്ത്യക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
എല്ലാ ദിവസവും കഞ്ചാവ് ഉപയോഗിക്കാറുള്ളയാളായിരുന്നു മനോജ്. കഞ്ചാവ് വലിച്ച ശേഷം മിക്ക ദിവസങ്ങളിലും നിരന്തരം ഭാര്യയെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു. സഹികെട്ട മനോജിന്റെ ഭാര്യ ഒടുവിൽ വിതുര സ്റ്റേഷനിൽ പരാതി നൽകി. സംഭവം അന്വേഷിക്കാനായി ഇവരുടെ വീട്ടിലെത്തിയ പൊലീസ് സംഘമാണ് വീട്ടുവളപ്പിൽ തന്നെ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയിരിക്കുന്നത് ശ്രദ്ധിച്ചത്. പൊലീസിനെ കണ്ട മനോജ് ഉടൻ തന്നെ അവിടുന്ന് രക്ഷപ്പെടുകയായിരുന്നു.
ഒളിവിൽ പോയ പ്രതിയെ വിതുര സി.ഐ എസ്. ശ്രീജിത്ത്, എസ്.ഐ എസ്.എൽ.സുധീഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ മനോജിനെ റിമാൻഡ് ചെയ്തു.
Story Highlights: Young man arrested for planting cannabis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here