Advertisement

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട വേനൽ മഴ തുടരാൻ സാധ്യത

March 17, 2022
1 minute Read

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിൽ ഒറ്റപ്പെട്ടതും മലപ്പുറം, വയനാട് ജില്ലകളിൽ നേരിയ തോതിലുമുള്ള വേനൽ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

കേരള – കർണാടക – ലക്ഷദ്വീപ്  തീരങ്ങളിൽ  മത്സ്യബന്ധനത്തിന് തടസ്സമില്ല. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ന്യുന മർദ്ദം  ശക്തി പ്രാപിച്ച്, മാർച്ച്‌ 21 ഓടെ ആന്തമാൻ തീരത്തിനു സമീപം ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. മാർച്ച്‌ 23 ഓടെ ബംഗ്ലാദേശ് -മ്യാൻമർ തീരത്ത് ഇത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. ഇന്ത്യൻ തീരത്തിനു ഷണിയില്ല. സംസ്ഥാനത്ത് പൊതുവെ ചൂട് അനുഭവപ്പെടുമെങ്കിലും ഒരു ജില്ലയിലും ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകിയിട്ടില്ല.

Story Highlights: rain continue kerala states

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top