Advertisement

സഹാറന്‍ പൊടിക്കാറ്റ്: ഓറഞ്ച് നിറത്തില്‍ തുടുത്ത് ലണ്ടനിലെ ആകാശം

March 17, 2022
Google News 4 minutes Read

വീശിയടിക്കുന്ന സഹാറന്‍ പൊടിക്കാറ്റ് ലണ്ടന്‍ നഗരത്തിന്റെ ച്ഛായ മാറ്റുന്ന കാഴ്ചയാണ് ഇപ്പോള്‍ ലോകത്തെങ്ങുമുള്ള ഫോട്ടോഗ്രാഫേഴ്‌സിനെ ആവേശം കൊള്ളിക്കുന്നത്. വെള്ളിവെളിച്ചത്തില്‍ പുതഞ്ഞുകിടന്നിരുന്ന ലണ്ടന്‍ നഗരത്തിന്റെ നിറങ്ങള്‍ പൊടിക്കാറ്റുമൂലം മാറിമറിയുകയാണ്. മഞ്ഞ, ചുവപ്പ്, പച്ച, മുതലായ നിറങ്ങള്‍ ആകാശത്ത് മിന്നി മറഞ്ഞ് ഒടുവില്‍ ഇപ്പോള്‍ നഗരത്തിന് മുകളിലുള്ള ആകാശം കുറച്ച് ദിവസങ്ങളായി ഓറഞ്ച് നിറത്തിലാണ്. തിളങ്ങുന്ന ഓറഞ്ച് നിറത്തില്‍ ചുവന്ന് തുടുത്ത് നില്‍ക്കുന്ന ആകാശം ഓരേ സമയം കൗതുകമുള്ളതും ഭയപ്പെടുത്തുന്നതുമാണെന്നാണ് നഗരവാസികളുടെ അഭിപ്രായം.

പൊടിക്കാറ്റ് ആകാശത്തെ ഒരു സുപ്രഭാതത്തില്‍ ഓറഞ്ച് നിറമാക്കിയപ്പോള്‍ തങ്ങള്‍ വല്ലാത്ത ആശങ്കയിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ആകാശത്തേക്ക് കണ്ണുമിഴിച്ച് നോക്കാന്‍ പോലും ഭയപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. പിന്നീട് ആകാശത്ത് സംഭവിച്ച ഈ മാറ്റങ്ങളെ പതുക്കെ ആസ്വദിക്കാന്‍ തുടങ്ങിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

സാധാരണഗതിയിലെ പ്രകാശ പ്രകീര്‍ണനത്തിലൂടെത്തന്നെയാണ് ആകാശത്തിന് ഓറഞ്ച് നിറമുണ്ടാകുന്നതെന്നാണ് ശാസ്ത്രരംഗത്തെ വിദഗ്ധരുടെ വിശദീകരണം. അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ കൂടിയതുകൊണ്ടാണ് നീല നിറം കൂടുതല്‍ പ്രകീര്‍ണനത്തിന് വിധേയമായി ഓറഞ്ച് നിറമാകുന്നതെന്നും ശാസ്ത്രഞ്ജര്‍ പറഞ്ഞു. എന്തായാലും ലണ്ടനിലെ ഓറഞ്ച് ആകാശം ഫോട്ടോഗ്രാഫറുമാരേയും സഞ്ചാരികളേയും വലിയ രീതിയില്‍ ആകര്‍ഷിക്കുന്നുണ്ട്.

Story Highlights: sahara dust london sky orange

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here