Advertisement

സമരക്കാരെ ആക്രമിച്ച പൊലീസുകാർക്കെതിരെ കേസെടുക്കണമെന്ന് ഷാഫി പറമ്പിൽ

March 17, 2022
Google News 2 minutes Read

കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ നടക്കുന്ന സിൽവർ ലൈൻ പദ്ധതിക്ക് എതിരായ പ്രതിഷേധത്തിനിടെ പ്രവർത്തകരെ ആക്രമിച്ച പൊലീസുകാർക്കെതിരെ കേസെടുക്കണമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ ആവശ്യപ്പെട്ടു. കുട്ടികളുടെ മുന്നിൽവെച്ചുപോലും സ്ത്രീകൾ ഉൾപ്പടെയുള്ള പ്രതിഷേധക്കാരെ വലിച്ചിഴച്ചുകൊണ്ടുപോകുന്നത് അം​ഗീകരിക്കാനാവില്ല. ഇത്രയും വലിയ വികസന പ്രോജക്റ്റ് നടപ്പാക്കുമ്പോൾ ജനങ്ങളെ അത് പറഞ്ഞ് ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയണം. ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്രമിക്കുന്നതിന് പകരം പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് സർക്കാരിന്റെ ശ്രമമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരായ പ്രതിഷേധത്തിൽ സമരക്കാർ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. പൊലീസ് ഇടപെട്ടാണ് ആത്മഹത്യാശ്രമം തടഞ്ഞത്. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച ശേഷം മണ്ണെണ്ണ കുപ്പികളുമായെത്തിയ പ്രവർത്തകരെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

Read Also : സിൽവർ ലൈനിനെതിരെ ചങ്ങനാശേരിയിൽ പ്രതിഷേധം; കിടപ്പാടത്തിനായി മരിക്കാനും തയ്യാറെന്ന് പ്രതിഷേധക്കാർ

പ്രവർത്തകർ പൂർണമായും പിരിഞ്ഞുപോകാൻ തയ്യാറായിട്ടില്ലെങ്കിലും നിലവിലെ സ്ഥിതി​ഗതികൾ ശാന്തമാണ്. 30 സമരക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. വാഹനത്തിന്റെ ചില്ല് എറിഞ്ഞുപൊട്ടിച്ചിട്ടില്ലെന്നും അത് പൊലീസിന്റെ ആരോപണം മാത്രമാണെന്നുമാണ് സമരക്കാരുടെ വാദം. ചങ്ങനാശേരിയിലെ 16 കുടുംബങ്ങളാണ് വീട് നഷ്ടമാവുമെന്ന് പറഞ്ഞ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാൽ അവരെ തടയുമെന്നുള്ള കാര്യം നേരത്തേ തന്നെ സമരക്കാർ വ്യക്തമാക്കിയിരുന്നു.

രാവിലെ 9 മണി മുതൽ സംയുക്ത സമര സമിതിയും നാട്ടുകാരും ചേർന്ന് സിൽവൻ ലൈൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായെത്തിയിരുന്നു. ഉദ്യോ​ഗസ്ഥർ എത്തിയപ്പോൾതന്നെ സമരക്കാർ വാഹനത്തിന്റെ ചില്ലെറിഞ്ഞ് പൊട്ടിക്കുകയും മടങ്ങിപ്പോകണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊലീസും ഉ​ഗ്യോ​ഗസ്ഥരും രണ്ടാമതും സർവേ കല്ലുകൾ സ്ഥാപിക്കാനായി എത്തിയതോടെയാണ് നാട്ടുകാർ വീണ്ടും സംഘടിച്ചത്. മുന്നറിയിപ്പ് അവ​ഗണിച്ച് സമരമസമിതി പ്രവർത്തകർ ബഹളം വെച്ചതോടെയാണ് പൊലീസുമായി സംഘർഷമുണ്ടായത്.

Story Highlights: Shafi Parampil wants a case to be registered against the policemen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here