Advertisement

‘പരാജയം ഉറപ്പായപ്പോൾ RSS ൻ്റെ വാതിലിൽ കോളിംഗ് ബെൽ അടിച്ചു, ആത്മാർത്ഥതയുള്ള സഖാക്കൾ ഇതിനെതിരെ വോട്ട് ചെയ്യണം’; ഷാഫി പറമ്പിൽ

June 18, 2025
Google News 2 minutes Read

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായപ്പോൾ അവസാന നിമിഷം RSS ൻ്റെ വാതിലിൽ കോളിംഗ് ബെൽ അടിച്ചതാണ് എം വി ഗോവിന്ദനെന്ന് ഷാഫി പറമ്പിൽ എം പി. അവസാന നിമിഷം മാറ്റം ഉണ്ടാക്കാൻ പറ്റുമോന്ന് നോക്കുകയാണ്. ഒരു മാറ്റവും ഉണ്ടാകില്ല. അത്മാഭിമാനമുള്ള സഖാക്കൾ ഈ തെരഞ്ഞെടുപ്പിൽ ഇതിനെതിരെ പ്രതികരിക്കും എന്നാണ് കരുതുന്നത്.

അതുകൊണ്ടൊന്നും യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ സിപിഐഎമ്മിന് ആകില്ല. പ്രസ്താവന വിവാദമാകില്ലേ എന്ന് അഭിമുഖകാരൻ ചോദിക്കുമ്പോഴും അതിൽ ഉറച്ചു നിൽക്കുകയാണ് എം വി ഗോവിന്ദൻ ചെയ്തത് .അടിയന്തര സാഹചര്യം വരുമ്പോൾ ആർഎസ്എസുമായി കൂട്ടുകൂടും എന്നാണോ ഈ പറയുന്നതിന്‍റെ അർത്ഥം? പണ്ട് അന്തർധാര എന്ന് പറഞ്ഞതിനെ ഇപ്പോൾ പരസ്യമാക്കി എന്ന് മാത്രം എന്നും ഷാഫി പറമ്പിൽ പരിഹസിച്ചു.ആത്മാർത്ഥതയുള്ള സഖാക്കൾ ഇതിനെതിരെ വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : Shafi Parambil against m v govindan rss controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here