വനിതാ ലോകകപ്പ്; മത്സരത്തിനിടെ വിന്‍ഡീസ് പേസര്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു

വനിതാ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ വെസ്റ്റ് ഇന്‍ഡീസിന്‍റെ പേസറായ ഷാമിലിയ കോണല്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു. മത്സരത്തിലെ 47-ാം ഓവറില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു 29കാരിയായ കോണല്‍ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണത്. താരം കുഴഞ്ഞുവീഴാനുള്ള കാരണം വ്യക്തമല്ല. കോണല്‍ ടൂര്‍ണമെന്‍റില്‍ തുടര്‍ന്നും കളിക്കുമോ എന്ന കാര്യത്തിലും ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങളില്ല. മെഡിക്കല്‍ ടീമും സഹതാരങ്ങളും ഉടന്‍ കോണലിന് പ്രാഥമിക ചികിത്സ നല്‍കിയശേഷം ആശുപത്രിയിലേക്ക് മാറ്റി.
Read Also : സമൂഹമാധ്യമങ്ങൾ മുതിർന്നവരെയും ബാധിക്കുന്നുണ്ടോ? കൂടുതൽ സമയം സമൂഹ മാധ്യമങ്ങളിൽ ചെലവഴിക്കുന്നവർ അറിയാൻ…
കോണലിനെ മെഡിക്കല്‍ സംഘം പരിശോധിച്ചുവരികയാണെന്നും അവര്‍ ശക്തമായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും വിന്‍ഡീസ് ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‌ലര്‍ മത്സരശേഷമുള്ള സമ്മാനദാന ചടങ്ങില്‍ പറഞ്ഞു.ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ എഴുന്നേറ്റ് നിന്ന കോണല്‍ വയറില്‍ കൈ അമര്‍ത്തി നടന്നാണ് കയറിയത്.
കോണല്‍ കുഴഞ്ഞു വീഴുമ്പോള്‍ 141 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 19 പന്തില്‍ 13 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. നാലു വിക്കറ്റ് വീഴ്ത്തിയ ഹെയ്‌ലി മാത്യൂസും മൂന്ന് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ സ്റ്റാഫാനി ടെയ്‌ലറുമാണ് വിന്‍ഡീസിന് ആവേശജയം സമ്മാനിച്ചത്.
Story Highlights: icc-women-s-world-cup-west-indies-pacer-shamilia-connell-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here