കളമശേരിയില്‍ മണ്ണിടിഞ്ഞ് ദുരന്തം; നാല് നിര്‍മാണത്തൊഴിലാളികള്‍ മരിച്ചു

കളമശേരിയില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് നാല് മരണം.പശ്ചിമ ബംഗാള്‍ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട എല്ലാവരും ഇതര സംസ്ഥാനത്തൊഴിലാളികളാണ്. ഇവരില്‍ അഞ്ച് പേരെ രക്ഷപ്പെടുത്തി. ഇലക്ട്രോണിക് സിറ്റിയില്‍ അല്‍പ സമയത്തിന് മുന്‍പാണ് അപകടമുണ്ടായത്. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ഊര്‍ജിതമായി തെരച്ചില്‍ നടക്കുന്നുണ്ട്. മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്.
വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് വളരെ ശ്രമകരമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്.
Story Highlights: kalamasery landslide two death