Advertisement

പാലായില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍; പ്രതിയെ കുടുക്കിയത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ

March 18, 2022
1 minute Read

കോട്ടയം പാലായില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കോട്ടയം ഒളശ്ശ സ്വദേശി രാഹുലാണ് പിടിയിലായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

ചൊവ്വാഴ്ച രാത്രിയിലാണ് അറസ്റ്റിന് കാരണമായ സംഭവമുണ്ടായത്. കോട്ടയത്തുനിന്നും പാലായിലേക്കുള്ള യാത്രയ്ക്കിടെ യുവതിയെ പിന്തുടര്‍ന്നെത്തിയ പ്രതി ഇവരെ റബര്‍ തോട്ടത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു. യുവതി ബഹളം വെക്കാന്‍ ശ്രമിക്കുകയും ഫോണ്‍ വിളിക്കുകയും ചെയ്തപ്പോള്‍ ഇയാള്‍ ഫോണ്‍ പിടിച്ചുവാങ്ങി. ഓടിരക്ഷപ്പെട്ട യുവതിയെ അതുവഴി വന്ന ബൈക്ക് യാത്രികരാണ് രക്ഷിച്ചത്.

ബിസിനസ് ആവശ്യത്തിനായി യുവതിയുടെ നമ്പര്‍ വാങ്ങി ഇവരുടെ കുടുംബപശ്ചാത്തലം മനസിലാക്കിയശേഷം ആസൂത്രിതമായാണ് രാഹുല്‍ ആക്രമണം നടത്തിയത്. യുവതി രക്ഷപ്പെട്ട ശേഷം ഇയാള്‍ ഒരു ബൈക്ക് സംഘടിപ്പിച്ച് ഒളശ്ശയിലെ തന്റെ തറവാട് വീട്ടിലെത്തി ഒളിവില്‍ കഴിയുകയായിരുന്നു. രണ്ട് ദിവസത്തെ തെരച്ചിലിനൊടുവില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇവിടെ നിന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Story Highlights: sexual assault man arrested in pala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top