Advertisement

മുഖ്യമന്ത്രിക്ക് ധാർഷ്ട്യവും ധിക്കാരവുമെന്ന് വി.ഡി. സതീശൻ

March 18, 2022
Google News 2 minutes Read

സിൽവർ ലൈൻ വിഷയത്തിൽ ധാർഷ്ട്യവും ധിക്കാരവും കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് അന്തത ബാധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മാടപ്പള്ളിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്കരിച്ച് പുറത്തുവന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ച് കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് സ്ത്രീകളെ പൊലീസുകാർ കൈയേറ്റം ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഈ പ്രതിഷേധം കാണാനും കേൾക്കാനുമുള്ള മാനസികാവസ്ഥയിലല്ല മുഖ്യമന്ത്രി. ജനങ്ങളെ പൊലീസ് അടിച്ചമർത്തുമ്പോൾ സമാധാനപരമായി സഭയിൽ ഇരിക്കാൻ പ്രതിപക്ഷത്തിന് കഴിയില്ല. പ്രതിപക്ഷം ശക്തമായി പ്രതികരിക്കും. കേരളത്തെ തകർക്കാനുള്ള സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭമാണ് യു.ഡി.എഫ് സംഘടിപ്പിക്കാൻ പോകുന്നത്.

കെ റെയിലിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സഭാ നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും വിഡി സതീശൻ വ്യക്തമാക്കി. എന്നാൽ നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഇത്തരം പ്രതിഷേധങ്ങൾ പതിവില്ലെന്നും ശൂന്യവേളയിൽ പരിഗണിക്കാമെന്നും സ്പീക്കർ എംബി രാജേഷ് അറിയിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല.

Read Also : മാടപ്പള്ളിയിലെ പൊലീസ് നടപടി; നിയമസഭയിൽ യുഡിഎഫ് പ്രതിഷേധം

നാട്ടുകാരുടെയും സമര സമിതിയുടെയും കനത്ത പ്രതിഷേധത്തിനിടെ ഇന്നലെ കോട്ടയം മാടപ്പള്ളിയിൽ സ്ഥാപിച്ച സിൽവർലൈൻ സർവേക്കല്ലുകൾ ഇന്ന് രാവിലെ പിഴുത് മാറ്റിയ നിലയിൽ കണ്ടെത്തിയിരുന്നു. രാവിലെ 10 മണിക്ക് ശേഷം പെരുന്നയിൽ നിന്ന് ന​ഗരത്തിലേക്ക് ഹർത്താലിനോട് അനുബന്ധിച്ചുള്ള പ്രതിഷേധ പ്രകടനം നടക്കുന്നുണ്ട്.

കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന് കേരള കോൺ​ഗ്രസ് നേതാവ് ജോസഫ് എം. പുതുശേരി ഉൾപ്പടെയുള്ളവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ബി.ജെ.പിയാണ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്.

കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ നടന്ന പ്രതിഷേധത്തിനിടെ സമരക്കാർ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. പൊലീസ് ഇടപെട്ടാണ് ആത്മഹത്യാശ്രമം തടഞ്ഞത്. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച ശേഷം മണ്ണെണ്ണ കുപ്പികളുമായെത്തിയ പ്രവർത്തകരെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

Story Highlights: silverline, VD satheesan says pinarayi is arrogant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here