Advertisement

കമ്പവലയില്‍ കുടുങ്ങി തിമിംഗല സ്രാവ് വീണ്ടും കരയിലെത്തി

March 18, 2022
Google News 2 minutes Read

മത്സ്യത്തൊഴിലാളികളുടെ കമ്പവലയില്‍ കുടുങ്ങി തിമിംഗല സ്രാവ് വീണ്ടും കരയിലെത്തി. വേളിയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ വലയിലാണ് പള്ളിത്തുറ വിഎസ്എസ്‌സിക്ക് സമീപത്തെ തീരത്ത് സ്രാവ് എത്തിയത്. വലയറുത്ത് സ്രാവിനെ കടലില്‍ വിടാന്‍ ശ്രമിച്ചെങ്കിലും സ്രാവ് ചത്തു. അര ടണ്‍ ഭാരം വരും. തീരദേശ പൊലീസ്, മൃഗഡോക്ടര്‍ എന്നിവര്‍ സ്ഥലത്തെത്തി. ഒരു മാസം മുന്‍പ് തുമ്പ സെന്റ് ആന്‍ഡ്രൂസ് ഭാഗങ്ങളില്‍ മൂന്നുതവണ ഇങ്ങനെ വലയില്‍ കുടുങ്ങി സ്രാവുകള്‍ കരയിലെത്തിയിരുന്നു.

Story Highlights:Trapped in a net, the whale shark returned to shore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here