Advertisement

‘ആപ് കാ പഞ്ചാബ്’; പഞ്ചാബില്‍ ആംആദ്മി ‘ഭരണം’; സത്യപ്രതിജ്ഞ ചെയ്ത് പത്ത് മന്ത്രിമാർ

March 19, 2022
1 minute Read

പഞ്ചാബിൽ പത്ത് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ വച്ച് ഗവർണറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച തീരുമാനം ഉച്ചക്ക് ശേഷം ചേരുന്ന മന്ത്രിസഭാ യോഗത്തിലെടുക്കും. പ്രതിപക്ഷ നേതാവായ ഹര്‍പാല്‍ സിങ് ചീമ ഉള്‍പ്പെടെയുള്ളവരാണ് മന്ത്രിമാരായത്.

കോണ്‍ഗ്രസിനും ബി.ജെ.പിക്കും പിന്നാലെ രണ്ട് സംസ്ഥാനങ്ങൾ ഭരിക്കുന്ന മൂന്നാമത്തെ പാർട്ടികൂടിയാണ് ആപ്. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അടിത്തറ വ്യാപിപ്പിക്കുകയാണ് ആം ആദ്മി പാർട്ടിയുടെ അടുത്ത ലക്ഷ്യം.

Read Also : ‘അനീതിക്കെതിരെ പോരാടുന്നതിനുമുള്ള ആയുധമാണ് സിനിമ’; ലിസ ചലാൻ

18 അംഗ മന്ത്രിസഭയിൽ ബാക്കി ഏഴ് പേരെ വരും ദിവസങ്ങളിൽ തീരുമാനിക്കും. പഞ്ചാബിന്റെ 16 -ാം മത് മുഖ്യമന്ത്രിയായി ഈ മാസം 16നാണ് ഭഗവന്ത് മാൻ സത്യപ്രതിജ്ഞ ചെയ്തത്. പഞ്ചാബിലെ വിജയത്തിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായി ആം ആ്ദമി പാർട്ടി മാറിക്കഴിഞ്ഞു.

ഉത്തർപ്രദേശില്‍ 25 ന് നടക്കുന്ന യോഗി ആദിത്യനാഥിന്‍റെ സത്യപ്രതിജ്ഞ ച‍ടങ്ങില്‍ പ്രധാനമന്ത്രി അടക്കമുള്ള വന്‍ ദേശീയ നേതൃത്വ നിര പങ്കെടുക്കും.

Story Highlights: 10-ministers-take-oath-in-punjab-s-new-aap-government-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top