Advertisement

ഐഎഫ്എഫ്‌കെ; ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ ‘എ ഹീറോ’യുടെ ആദ്യപ്രദര്‍ശനം നാളെ

March 19, 2022
2 minutes Read
a hero asghar farhadi movie IFFK

ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ അസ്ഗാര്‍ ഫര്‍ഹാദി ചിത്രം’എ ഹീറോ’ യുടെ ആദ്യ പ്രദര്‍ശനം രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഞായറാഴ്ച നടക്കും. കടക്കെണിയില്‍പ്പെട്ട ഇറാനിലെ സാധാരണക്കാരന്റെ ജീവിതം പ്രമേയമാക്കിയ ചിത്രമാണ് എ ഹീറോ.

കടബാധ്യത കാരണം ജയില്‍വാസമനുഭവിക്കേണ്ടി വരുന്ന ഒരു ചെറുപ്പക്കാരന്‍ രണ്ട് ദിവസത്തെ പരോളില്‍ നാട്ടിലെത്തുമ്പോഴുള്ള സംഭവങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്.

Read Also : ഐഎഫ്എഫ്‌കെ; ആദ്യ ദിനം കൈയടക്കി അയാം യുവര്‍ മാന്‍

ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ചിത്രത്തിന് കാന്‍ ഫിലിം ഫെസ്റ്റിവല്‍, ഏഷ്യന്‍ പസിഫിക് സ്‌ക്രീന്‍, ക്രിട്ടിക്‌സ് അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡ തുടങ്ങിയ മേളകളില്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. .വൈകിട്ട് 6.30 ന് നിശാഗന്ധിയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

Story Highlights: a hero asghar farhadi movie IFFK

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top