മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്കെതിരെ കേസ്

ബിനീഷ് കോടിയേരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്കെതിരെ സൈബർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തു. അപകീർത്തിപ്പെടുന്ന രീതിയിൽ തന്റെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്ന് കാട്ടിയാണ് ബിനീഷ് കോടിയേരി പരാതി നൽകിയത്.
കെ വാറ്റ് കേരളത്തിന്റെ സ്വന്തം വാറ്റ് എന്ന തലവാചകത്തോടെ മദ്യക്കുപ്പിയുമായി നിൽക്കുന്ന ബിനീഷിന്റെ ചിത്രമാണ് ഷാജൻ സ്കറിയ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇപ്പോഴും ഈ പോസ്റ്റ് സ്കറിയ ഡിലീറ്റ് ചെയ്തിട്ടില്ല. ഐ.പി.സി സെക്ഷൻ 469 ഉൾപ്പടെയുള്ള വകുപ്പനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഫേസ്ബുക്കിലൂടെ തന്റെ മുഖം ഉപയോഗിച്ചുകൊണ്ടാണ് സ്കറിയ പോസ്റ്റിട്ടതെന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് മുന്നിൽ കണ്ണടയ്ക്കാനാവില്ലെന്നും ബിനീഷ് കോടിയേരി ട്വന്റി ഫോറിനോട് പ്രതികരിച്ചു. 20 വർഷമായി എന്നെക്കുറിച്ച് ഇത്തരത്തിലുള്ള മോശം പ്രചാരണങ്ങൾ സ്കറിയയെപ്പോലുള്ള പലരും നടത്തുന്നുണ്ട്. ഇപ്പോൾ ഞാൻ അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്യുകയാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു മേഖലയിൽ ജോലി ചെയ്യുന്ന സമയത്ത് മോശം പ്രചാരണങ്ങൾ വന്നാൽ മിണ്ടാതിരിക്കാനാവില്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസിന് പരാതി നൽകിയത്. മറ്റുള്ളവരെ കുറിച്ച് അപവാദങ്ങളും അപനിർമ്മിതികളും നടത്തുന്ന മലീമസമായ മനസിന്റെ ഉടമയാണ് ഷാജൻ സ്കറിയ – ബിനീഷ് വ്യക്തമാക്കി.
Story Highlights: Case against Shajan Skaria
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here