ഡിജിപി ഓഫിസിലേക്കുള്ള മഹിളാ കോൺഗ്രസ് മാർച്ചിൽ സംഘർഷം

സിൽവർ ലൈനിനെതിരായ സമരങ്ങളിൽ സ്ത്രീകൾക്കെതിരെ പൊലീസ് അതിക്രമം കാട്ടുകയാണെന്ന് ആരോപിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് ഡിജിപി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിനെതിരായ മുദ്രാവാക്യം വിളികളുമായി വനിതാ പ്രവർത്തകർ ഓഫിസിന് മന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്. പൊലീസും മഹിളാ കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വനിതാ പൊലീസുകാർ ഉൾപ്പടെ പ്രവർത്തകരുമായി ആശയവിനിമയം നടത്തുന്നുണ്ട്. ബാരിക്കേഡ് ഉപയോഗിച്ച് പ്രവർത്തകരെ തടഞ്ഞുനിർത്തിയിരിക്കുകയാണ്. സിൽവർ ലൈനുമായി ബന്ധപ്പെട്ട് തിരൂരും ചോറ്റാനിക്കരയിലും സമരക്കാർ പ്രതിഷേധം തുടരുകയാണ്.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി ജനാധിപത്യ കേരളത്തെ ഒന്നിച്ചുനിര്‍ത്തുമെന്നാണ് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത്. സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും കൈവന്നു. സ്ത്രീകളും കുട്ടികളും ജനകീയ പ്രക്ഷോഭത്തിന്റെ ശക്തി എന്തെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തി. എന്നാല്‍ യാതൊരു അക്രമത്തിനും മുതിരാതിരുന്ന ഈ ജനതയോട് പൊലീസ് ക്രൂരത കാണിച്ചു. സ്ത്രീകളെ പൊലീസ് ടാറിട്ട റോഡിലൂടെ വലിച്ചിഴച്ചു. നൊട്ടോറിയസായ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തെ ക്രൂരമായി അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ നടന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Read Also : സിൽവർ ലൈനിനെതിരായ പ്രതിഷേധം തുടരുന്നതിനിടെ യു.ഡി.എഫ് നേതാക്കൾ മാടപ്പള്ളിയിൽ
പെൺകുട്ടികളെയും കൊച്ചുകുട്ടികളെയും ആക്രമിച്ച പൊലീസുകാർക്കെതിരെ മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. കെ-റെയിൽ സർവേ കല്ലിടലിനെതിരെ പ്രതിഷേധം നടക്കുന്ന കോട്ടയം മാടപ്പള്ളിയിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വനിതാ കമ്മിഷൻ എന്തുകൊണ്ടാണ് ഈ വിഷയത്തിൽ ഇടപെടാൻ തയ്യാറാകാത്തത്. മൂന്നും നാലും സെന്റ് സ്ഥലത്ത് വീടുവെച്ചു കഴിയുന്ന പാവപ്പെട്ടവരെ ഇക്കാര്യം പറഞ്ഞ് ഉപദ്രവിക്കുന്നത് ദൗർഭാഗ്യകരമാണ്. പൊലീസിനെ ഉപയോഗിച്ച് കല്ലിടാനും ഭൂമി ഒഴിപ്പിക്കാനുമുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നത്. കക്ഷിരാഷ്ട്രീയമില്ലാതെ എല്ലാവരും ചേർന്ന് വലിയ രീതിയിലുള്ള ബഹുജന സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സില്‍വര്‍ലൈനിനായി അശാസ്ത്രീയമായ സര്‍വേ നടപടികളാണ് കേരളത്തില്‍ നടക്കുന്നതെന്ന് പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവന്‍ അലോക് കുമാര്‍ വര്‍മ്മ നേരത്തേ പ്രതികരിച്ചിരുന്നു. പദ്ധതിക്കായി സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നത് അനാവശ്യമാണ്. ലിഡാര്‍ സര്‍വേ നടന്ന സ്ഥലങ്ങളില്‍ സര്‍വേക്കല്ല് സ്ഥാപിക്കേണ്ട ആവശ്യമില്ല. സംസ്ഥാന സര്‍ക്കാരിനെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അലോക് കുമാര്‍ വര്‍മ 24നോട് വ്യക്തമാക്കിയിരുന്നു.
Story Highlights: Conflict in the Women’s Congress march to the DGP’s office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here