ഡല്‍ഹിയില്‍ 11 കാരിയെ തട്ടിക്കൊണ്ടുപോയി; രണ്ട് മണിക്കൂറിനകം കണ്ടെത്തി പൊലീസ്

ഡല്‍ഹിയില്‍ വയോധികനായ ഓട്ടോ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയ 11 വയസുകാരിയെ രണ്ട് മണിക്കൂറിനകം രക്ഷപെടുത്തി പൊലീസ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ 72കാരനായ രഘുനാഥിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
കിഴക്കന്‍ ഡല്‍ഹിയിലെ പസഫിക് മാളിന് സമീപത്ത് നിന്നാണ് പ്രതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ വിശദമായ പരിശോധനയില്‍ കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ട് പോയതായി കണ്ടെത്തി. പെണ്‍കുട്ടിയെയും കൊണ്ട് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.
Read Also : മാവോയിസ്റ്റ് നേതാവ് വനിതാ കേഡർമാരെ ലൈംഗികമായി പീഡിപ്പിച്ചെന്ന് തെലങ്കാന പൊലീസ്
അതേസമയം പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും യാത്രകള്‍ ചെയ്യാന്‍ വേണ്ടിയുമാണ് പെണ്‍കുട്ടി തന്റെ ഓട്ടോയില്‍ കയറിയതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. ബരാഖംബ റോഡ് പോലീസാണ് കേസ് അന്വേഷിക്കുന്നത്.
Story Highlights: girl kidnapped, delhi, delhi police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here