മേള നഗരിയിൽ ഇന്ന് ഷഹബാസ് അമൻ പാടുന്നു

26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് പ്രശസ്ത പശ്ചാത്തല ഗായകൻ ഷഹബാസ് അമൻ നയിക്കുന്ന ഗാനോപഹാരം. രാത്രി 7ന് ടാഗോർ തീയറ്റർ കോമ്പൗണ്ടിലാണ് ഷഹബാസ് പാടുന്നത്. മേളയുടെ ഇനി വരുന്ന ദിവസങ്ങളിലെ വൈകുന്നേരങ്ങളിലെല്ലാം വ്യത്യസ്തമായ സാംസ്കാരിക പരിപാടികൾ ടാഗോറിൽ അരങ്ങേറും.
ഒരു ഇടവേളയ്ക്ക് ശേഷം ചലച്ചിത്ര മേള അതിന്‍റെ പകിട്ട് വീണ്ടെടുക്കുക കൂടിയാണ് ഇത്തവണ. മേളയുടെ രണ്ടാം ദിനമായ ഇന്ന് മത്സര വിഭാഗ ചിത്രങ്ങളുടെ പ്രദർശനത്തിന് തുടക്കമിട്ടിരുന്നു. 7 ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിച്ചത്. എല്ലാ സിനിമകളും നിറ സദസിലുമാണ് പ്രദർശനം നടത്തിയത്. പുതുവൈപ്പ് എന്ന ചെറിയ ദ്വീപിലെ ദുർബലമായ ആവാസവ്യവസ്ഥയും പെട്രോളിയം കമ്പനി വിതയ്ക്കുന്ന ഭീഷണിയും ചിത്രീകരിച്ച കൃഷാന്തിന്‍റെ ആവാസവ്യൂഹം മികച്ച കൈയ്യടി നേടി.
Read Also : രാജ്യാന്തര ചലച്ചിത്ര മേള (26th IFFK 2022) മാർച്ച് 18 മുതൽ 25 വരെ
ലോക സിനിമാ ചിത്രങ്ങളാണ് പ്രേക്ഷകരെ ആകർഷിച്ച മറ്റൊരു വിഭാഗം. 36 ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇന്ത്യൻ സിനിമ വിഭാഗത്തിൽ 17 ചിത്രങ്ങളും. ഇത്തവണത്തെ മേള ആദരിച്ച ലിസ ചെലാന്‍റെ ദ ലാംഗ്വേജ് ഓഫ് ദി മൗണ്ടെയ്നും പ്രേക്ഷകർക്ക് വ്യത്യസ്ത അനുഭവമായി.
Story Highlights: IFFK 2022 -Shahabaz aman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here