Advertisement

വർഷങ്ങളുടെ കാത്തിരിപ്പ്, ഫൈനലിൽ പരമാവധി പോരാടും; കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ട്വന്റിഫോറിനോട്

March 19, 2022
1 minute Read

വർഷങ്ങളുടെ കാത്തിരിപ്പാണ് ഐ എസ്എൽ ഫൈനലെന്ന് ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം കെ പി രാഹുൽ. നാളെ നടക്കുന്ന ഫൈനലിൽ പരമാവധി പോരാടും. പരുക്കോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് താരം കെ പി രാഹുൽ ട്വന്റിഫോറിനോട് പറഞ്ഞു.

ഫൈനലിൽ ഹൈദരാബാദ് താരം ഓഗ് ബച്ചെയെ തളയ്ക്കാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് സാധിക്കുമെന്ന് ഹർമൻ ജോത് ഖബ്‌റ പറഞ്ഞു. ഓഗ് ബച്ചെയെ മാത്രം ശ്രദ്ധിച്ചായിരിക്കില്ല ഫൈനലിലെ തന്ത്രങ്ങളെന്നും ഹർമൻ ജോത് ഖബ്‌റ ട്വന്റിഫോറിനോട് വ്യക്തമാക്കി.

പെനാൽറ്റി ഷൂട്ട് ഔട്ട് വന്നാലും നേരിടാൻ തയാറെന്ന് ഗോൾ കീപ്പർ പ്രഭ്സുഖൻ ഗിൽ. പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് പോകാതെ തന്നെ ജയിക്കാൻ കഴിയും. നിശ്ചിത സമയത്ത് ഗോൾ നേരിടുകയാണ് ടീമിന്റെ ലക്ഷ്യം. ഇത്ര മികച്ച ഒരു ആരാധകസംഘത്തെ കണ്ടിട്ടില്ലെന്നും കേരളാ ബ്ലാസ്റ്റേഴ്‌സ് താരം പ്രഭ്സുഖൻ ഗിൽ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also : ഐഎസ്എൽ ടിക്കറ്റ് കിട്ടാനില്ല; നിരാശയിൽ ആരാധകർ

ഗോവയിൽ നാളെ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മൂന്നാം ഫൈനൽ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. ഐഎസ്എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സി ഇടാനാവില്ല. ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയതിനാൽ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജഴ്സി ധരിക്കാം. കറുപ്പില്‍ നീലവരകളുള്ള ജഴ്സി ധരിച്ചാവും ബ്ലാസ്റ്റേഴ്സ് താരങ്ങളെത്തുക.

Story Highlights: ISL- Kerala Blasters Players Response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top