Advertisement

ഐഎസ്എൽ ടിക്കറ്റ് കിട്ടാനില്ല; നിരാശയിൽ ആരാധകർ

March 19, 2022
1 minute Read
isl tickets unavailable

ഐഎസ്എൽ കിരീടാവകാശിയാരെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഐഎസ്എൽ ഫൈനൽ വേദിയായ മഡ്ഗാവിലേക്ക് കുതിക്കാനുള്ള തിടുക്കത്തിലാണ് ആരാധകർ. എന്നാൽ ഐഎസ്എൽ കാണാനുള്ള ടിക്കറ്റ് ലഭിക്കുന്നില്ല എന്നതാണ് ഉയർന്ന് കേൾക്കുന്ന പരാതി. ( isl tickets unavailable )

നിലവിൽ ബുക്ക് മൈ ഷോയിൽ മാത്രമാണ് ഐഎസ്എൽ കളി കാണാനുള്ള ടിക്കറ്റുള്ളത്. എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് ആരാധകരുടെ പരാതി. അപൂർവം പേർക്ക് മാത്രമാണ് ലിങ്ക് ഓപ്പൺ ചെയ്യാൻ സാധിക്കുന്നത്. ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തവർ മാത്രമേ ഗോവ ഫട്ടോഡയിലെ നെഹ്രു സ്‌റ്റേഡിയത്തിലെത്തിയിട്ട് കാര്യമുള്ളു. അവിടെ പോയിട്ട് ടിക്കറ്റ് എടുക്കാമെന്ന കാര്യവും നടക്കില്ല.

ഇന്നലെ രാവിലെ 10 മണിയോടെ ബുക്ക് മൈ ഷോയിൽ ഐഎസ്എൽ കളിക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഓപ്പൺ ആയത്. എന്നാൽ എപ്പോൾ തുറക്കുമ്പോഴും സോൾഡ് ഔട്ട് എന്ന സന്ദേശമാണ് സ്‌ക്രീനിൽ തെളിയുന്നത്. ഫുട്‌ബോൾ പ്രമേകിളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലുള്ളവർ ഗോവയിലെത്തിയെങ്കിലും നിലവിൽ ടിക്കറ്റ് കിട്ടാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.

Read Also : ഹോം ടീം ഹൈദരാബാദ്; ഐഎസ്എൽ ഫൈനലിൽ ബ്ലാസ്റ്റേഴ്സ് മഞ്ഞ ജഴ്സി അണിയില്ല

18,000 പേർക്കാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ഇതിൽ 10,000 ടിക്കറ്റുകളാണ് ഓൺലൈൻ ബുക്കിംഗിനായി നൽകിയിരിക്കുന്നത്. ബാക്കി 8000 ടിക്കറ്റുകൾ സ്‌പോൺസേഴ്‌സ്, സംഘാടകർ തുടങ്ങിയവർക്കായി മാറ്റിവച്ചിരിക്കുകയാണ്.

Story Highlights: isl tickets unavailable

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top