Advertisement

കണ്ണൂര്‍ മെഡി. കോളജില്‍ 668 അധ്യാപക, നഴ്‌സിങ് വിഭാഗം ജീവനക്കാരെ സ്ഥിരപ്പെടുത്തി; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

March 19, 2022
Google News 1 minute Read
kannur govt medical college

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലെ 147 അധ്യാപക വിഭാഗം ജീവനക്കാരേയും 521 നഴ്‌സിംഗ് വിഭാഗം ജീവനക്കാരേയും ഉള്‍പ്പെടെ 668 പേരെ സര്‍വീസില്‍ ഉള്‍പ്പെടുത്തി ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 37 പ്രൊഫസര്‍, 34 അസോസിയേറ്റ് പ്രൊഫസര്‍, 50 അസിസ്റ്റന്റ് പ്രൊഫസര്‍, 26 ലക്ചറര്‍ തസ്തികളിലാണ് അധ്യാപകരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2 നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, 11 ഹെഡ് നഴ്‌സ്, 232 സ്റ്റാഫ് നഴ്‌സ് ഗ്രേഡ് ഒന്ന്, 276 സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് നഴ്‌സിംഗ് വിഭാഗം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ചത്.

Read Also : സംസ്ഥാനത്ത് ഇന്ന് 719 പേര്‍ക്ക് കൊവിഡ്; ആകെ മരണം 67,315 ആയി

പരിയാരം മെഡിക്കല്‍ കോളജ്, പരിയാരം ദന്തല്‍ കോളജ്, അക്കാദമി ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, പരിയാരം കോളജ് ഓഫ് നഴ്‌സിംഗ്, സഹകരണ ഹൃദയാലയ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കല്‍ സയന്‍സസ് എന്നിവ സര്‍ക്കാര്‍ ഏറ്റെടുക്കുകയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തു. ഇതിനനുസൃതമായി ജീവനക്കാരെ ഏറ്റെടുത്ത് മെഡിക്കല്‍ കോളജിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനായി 1551 തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. ഇത്തരത്തില്‍ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ട അധ്യാപക, നഴ്‌സിംഗ് വിഭാഗം ജീവനക്കാരെയാണ് സര്‍വീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Story Highlights: kannur govt medical college, veena george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here