Advertisement

തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല; 2018ന് ശേഷം കോൺഗ്രസ് പദവി ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ വി തോമസ്

March 19, 2022
Google News 1 minute Read

തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. 2018ന് ശേഷം കോൺഗ്രസ് പദവി ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. ഇത്തവണയും സോണിയാ ഗാന്ധിയോട് രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. മുതിർന്ന നേതാക്കളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിക്കുന്ന പ്രവണത ശരിയല്ല. പാർട്ടി ചുമതലയിൽ നിന്ന് മാറ്റിയതിലുള്ള പരിഭവം നേതൃത്വത്തെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

പ്രായമായത് തന്റെ തെറ്റല്ലെന്നും ഗ്രൂപ്പില്ലാത്തത് കൊണ്ടാണ് തന്നെ തഴഞ്ഞതെന്നും കെ.വി തോമസ് പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കെ.വി തോമസിന്റെ പൂര്‍ണ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ പറഞ്ഞു. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് എറണാകുളത്തെ സിറ്റിങ് എം.പി കെ.വി തോമസ് പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നത്. സീറ്റ് ലഭിക്കില്ലെന്ന കാര്യത്തില്‍ യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്നും നീതി കാണിക്കാമായിരുന്നെന്നും കെ.വി തോമസ് പറഞ്ഞു.

Read Also : ‘അനീതിക്കെതിരെ പോരാടുന്നതിനുമുള്ള ആയുധമാണ് സിനിമ’; ലിസ ചലാൻ

സീറ്റ് വിഭജനത്തെ തുടര്‍ന്ന് പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്ന കെ.വി തോമസിനെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. മുന്നറിയിപ്പ് ഒന്നും കൂടാതെ സിറ്റിങ് എം.പിയെ തഴഞ്ഞതില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ അത് ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

Story Highlights: kv-thomas-response-rajyasabha-seat-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here