Advertisement

മൈജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചർ സ്റ്റോർ അങ്കമാലിയിൽ പ്രവർത്തമാരംഭിച്ചു

March 19, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ റീട്ടെയ്ൽ ശൃംഖലയായ മൈജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചർ സ്റ്റോർ അങ്കമാലി ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിന് സമീപമുള്ള അരിക്കൽ പ്ലാസയിൽ പ്രവർത്തനം ആരംഭിച്ചു. സാംസങ്ങ് സീനിയർ വൈസ് പ്രസിഡന്റും സെയിൽസ് & നീട്ടെയ്ൽ (IM) ഹെഡുമായ രാജു ആന്റണി പുല്ലനും മൈജി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ. ഷാജിയും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. ഒരു വീടിന് ആവശ്വമായ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം ഒരിടത്ത് ലഭ്യമാക്കി. എറണാകുളത്തെ തന്നെ മൈജിയുടെ ഏറ്റവും വലിയ ഇലക്ട്രോണിക്സ്ഹോം & അപ്ലയൻസ് സ്റ്റോറാണ് അങ്കമാലിയിൽ എത്തുന്നത്. വിശാലമായി സജ്ജീകരിച്ച ഫ്യൂച്ചർ സ്റ്റോറിൽ ലോകോത്തര ബ്രാൻഡുകളുടെ വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, എസി, ടിവി, കിച്ചൻ അപ്ലയൻസസ് തുടങ്ങിയ ഗൃഹോപകരണങ്ങളുടെയും മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ഡെസ്ക്ടോപ്പുകൾ, ടാബ്ലറ്റുകൾ തുടങ്ങിയ ഗാഡ്ജറ്റുകളുടെയും അതിവിപുലമായ കളക്ഷനാണ് ഒരുക്കിയിട്ടുള്ളത്.

എറണാകുളം ഇതുവരെ കണ്ടിട്ടില്ലാത്ത ഉദ്ഘാടന ഓഫറുകളും അനവധി സ്പെഷ്യൽ ഓഫറുകളുമാണ് അങ്കമാലി ഫ്യൂച്ചറിൽ ഒരുക്കുന്നത്. കിച്ചൻ അപ്ലയൻസുകൾ, ക്രോക്കറി, ഡിജിറ്റൽ അക്സസറീസ്, സ്മാർട്ട് വാച്ചുകൾ, ഹോം തീയറ്ററുകൾ, ലൈവ് എക്സ്പീരിയൻസ് ഏരിയ, പ്രിന്ററുകൾ, പ്രൊജക്റ്ററുകൾ, പ്ലേ സ്റ്റേഷനുകൾ എന്നിവയുടെ ലോകോത്തര ബ്രാൻഡുകൾ ഏറ്റവും മികച്ച വിലക്കുറവിൽ ഒരുക്കിയിട്ടുണ്ട്. ഒന്നിലധികം ഗൃഹോപകരണങ്ങൾ ഒരുമിച്ച് തിരഞ്ഞെടുക്കാനുള്ള കോംബോ ഓഫറുകളും അവിശ്വസനീയ മായ വിലക്കുറവിൽ അങ്കമാലി ഫ്യൂച്ചറിൽ അണിനിരക്കുന്നു.

മൈജി ഫ്യൂച്ചർ സ്റ്റോറിലൂടെ അങ്കമാലി ഇന്നോളം കാണാത്ത പരിപൂർണ്ണ കുടുംബ ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഇതോടൊപ്പം സജ്ജീകരിച്ചിട്ടുള്ള വിശാലമായ കാർ പാർക്കിങ് ഏരിയയും അങ്കമാലി ഫ്യൂച്ചറിന്റെ പ്രത്യേകതകളിലൊന്നാണ്.

മൈജിയുടെ മാത്രം പ്രത്യേകതയായ ഗാഡ്ജറ്റുകളുടെ എക്സ്റ്റൻഡഡ് വാറണ്ടി, പ്രൊട്ടക്ഷൻ പ്ലാനുകൾ തുടങ്ങി എല്ലാ സേവനങ്ങളും മൈജി ഫ്യൂച്ചറിൽ ലഭ്യമാണ്. വിദഗ്ധരായ ടെക്നീഷ്യൻസിന്റെ നേതൃത്വ ത്തിൽ ഉല്പന്നങ്ങൾക്ക് ഏറ്റവും മികച്ച സർവ്വീസും ഡാറ്റ സുരക്ഷയും ഉറപ്പാക്കുന്ന മൈജി കെയറും അങ്കമാലി ഫ്യൂച്ചറിന്റെ ഭാഗമായുണ്ട്. ക്യാഷ്ബാക്ക് ഓഫറുകൾ, മുൻകൂർ പണമടയ്ക്കാതെ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള സ്കീമുകൾ, ആകർഷകമായ നിരവധി ഇഎംഐ പ്ലാനുകൾ എന്നിവ ഉദ്ഘാടനം പ്രമാണിച്ച് അങ്കമാലി ഫ്യൂച്ചറിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു.

വളരെ ചെറിയ മാസതവണയിൽ ടിവി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങൾ തിരഞ്ഞെടുക്കാം. അങ്കമാലിയുടെ ഭാവി തന്നെ തിരുത്തിയെഴുതുന്ന ഈ പുതിയ ഫ്യൂച്ചർ സ്റ്റോർ, മാറ്റങ്ങളിലേക്കും ഫ്യൂച്ചർ ഷോപ്പിംഗിലേക്കുമുള്ള മൈജിയുടെ ഒരു പുതിയ ചുവടുവെയ്പ്പാണ്.

Story Highlights: myG future store opens in Angamaly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement