Advertisement

മനസ് വല്ലാതെ മടുത്തു, തന്നെ സഹായിച്ചതും ദ്രോഹിച്ചതും പാർട്ടിക്കാർ; പത്മജ വേണുഗോപാൽ

March 19, 2022
Google News 1 minute Read

അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. തന്നെ സഹായിച്ചതും ദ്രോഹിച്ചതും പാർട്ടിക്കാർ തന്നെയാണെന്ന് പത്മജ ഫേസ്ബുക്കിൽ കുറിച്ചു. പരാതി പറഞ്ഞിട്ടും പരിഹാരം ഉണ്ടായില്ല. മനസ് വല്ലാതെ മടുത്തു. ചില കാര്യങ്ങൾ താന്‍ തുറന്നു പറയും. പാർട്ടി വേദികളിൽ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് പത്മജ ആരോപിക്കുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറിയും കോൺഗ്രസ്‌ വനിതാ വിഭാഗം നേതാവുമാണ് പത്മജ വേണുഗോപാൽ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

എനിക്കും ചില കാര്യങ്ങൾ പറയാൻ ഉണ്ട്.. പക്ഷെ എന്നും അച്ചടക്കം ഉള്ള ഒരു പ്രവർത്തകയാണ് ഞാൻ.. പക്ഷേ പറയേണ്ടത് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറഞ്ഞിട്ടുണ്ട് എന്തെങ്കിലും നല്ലത് നടക്കുമോ എന്നറിയട്ടെ.. എന്റെ സഹോദരൻ എന്തു തോന്നിയാലും അത് പരസ്യമായി പറയും.. പരസ്യമായി പറയുന്നതാണോ നല്ലത് അതോ ഇത്രയും നാൾ ഞാൻ പാർട്ടിവേദികളിൽ പറഞ്ഞ രീതി ആണോ നല്ലത്? എന്തു വേണമെന്ന ആലോചനയിലാണ് ഞാൻ.. ഇനിയെങ്കിലും ചില കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ അത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു.. ചില സത്യങ്ങൾ കൈപ്പ് ഏറിയതാണ് ..
എന്നെ സഹായിച്ചതും ദ്രോഹിച്ചതും എന്റെ പാർട്ടിക്കാർ തന്നെയാണ്.. എന്നെ ദ്രോഹിച്ച പാർട്ടിക്കാർക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല…
എന്റെ മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു..

Story Highlights: Rajyasabha seat- padmaja venugopal facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here