Advertisement

‘ഉപ്പ് തിന്നവൻ വെള്ളം കുടിക്കും’; അഞ്ചേരി ബേബി വധക്കേസിൽ എം.എം മണിക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ

March 19, 2022
2 minutes Read
thiruvanchoor radhakrishnan against mm mani

അഞ്ചേരി ബേബി വധക്കേസിൽ എം.എം മണിക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർട്ടി യോഗത്തിൽ എം.എം മണി നടത്തിയ പ്രസംഗം പാർട്ടി പ്രവർത്തകർ തന്നെയാണ് പുറത്തുവിട്ടത്. എംഎം മണി തന്നെ പ്രസംഗിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ( thiruvanchoor radhakrishnan against mm mani )

‘എംഎം മണിയുടെ സ്വഭാവമാണ്, ആരെയെങ്കിലും ഇഷ്ടമല്ലെങ്കിൽ അപമാനിക്കുക എന്നത്. എന്നാൽ കേരളത്തിലെ ജനങ്ങൾക്ക് അറിയാം എംഎം മണിയുടെ നാക്ക് എവിടെ, എന്റെ പ്രവർത്തനം എവിടെ എന്ന്’- തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഉപ്പ് തിന്നവൻ വെള്ളം കുടിക്കുമെന്നും തിരവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

ഇടുക്കി ഉടുമ്പഞ്ചോല യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അഞ്ചേരി ബേബി വധക്കേസിൽ എം എം മണിയെ കുറ്റവിമുക്തനാക്കിയത് ഇന്നലെയാണ്. എം എം മണി ഉൾപ്പെടെ മൂന്നു പ്രതികളുടെ വിടുതൽ ഹർജി ഹൈക്കോടതി അനുവദിച്ചു.

Read Also : ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചെന്ന് മണിയാശാൻ

1982 നവംബർ 13നാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. 1986 മാർച്ച് 21 ന് കേസിൽ ഒമ്പതു പ്രതികളേയും തെളിവുകളുടെ അഭാവത്താൽ വെറുതെ വിട്ടിരുന്നു. തുടർന്ന് എം എം മണിയുടെ വൺ ടു ത്രീ പ്രസംഗത്തോടെയാണ് കേസിൽ വീണ്ടും പുനരന്വേഷണം തുടങ്ങിയത്. 2012 മേയ് 25 ന് തൊടുപുഴ മണക്കാട്ടിയിരുന്നു വൺ ടൂ ത്രീ പ്രസംഗം. രാഷ്ട്രീയ എതിരാളികളെ വൺ ടൂ ത്രീ ക്രമത്തിൽ കൊല്ലപ്പെടുത്തിയെന്നായിരുന്നു പ്രസംഗം. തുടർന്ന് സിപിഐഎം തരംതാഴ്ത്തിയ എംഎം മണി ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണ് സെക്രട്ടറിയേറ്റിൽ തിരിച്ചെത്തിയത് . മുള്ളൻചിറ മത്തായി, മുട്ടുകാട് നാണപ്പൻ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു കോൺഗ്രസ് നേതാക്കൾ.കേസിൽ 44 ദിവസം എം എം മണി പീരുമേട് സബ് ജയിലിലും കിടന്നു. പാമ്പുപാറ കുട്ടൻ, ഒ ജി മദനൻ എന്നീ പ്രതികളുടെ വിടുതൽ ഹർജിയും ഹൈക്കോടതി അനുവദിച്ചു.

Story Highlights: thiruvanchoor radhakrishnan against mm mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top