കർണാടകയിൽ ബസ് മറിഞ്ഞ് എട്ട് മരണം; 20 പേർക്ക് പരുക്ക്

കർണാടകയിലെ തുംകൂർ പാവഗഡയിൽ ബസ് മറിഞ്ഞ് എട്ട് പേർ മരിച്ചു, 20 പേർക്ക് പരുക്ക് . ഹൊസകൊട്ടയില്‍ നിന്ന് പാവഗഡയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. 60പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവര്‍ക്കെല്ലാം ചെറുതും വലുതുമായി പരുക്കേറ്റിട്ടുണ്ട്.
Read Also : ‘അനീതിക്കെതിരെ പോരാടുന്നതിനുമുള്ള ആയുധമാണ് സിനിമ’; ലിസ ചലാൻ
20 പേർക്ക് പരുക്ക് ഗുരുതരമാണ്. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. മരിച്ചവര്‍ കര്‍ണാടക സ്വദേശികളാണ്. സംഭവത്തിൽ ദുഖം രേഖപ്പെടുത്തി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തു, “കർണ്ണാടകയിലെ തുംകൂരിലുണ്ടായ ബസ് അപകടത്തിൽ 8 പേരുടെ ജീവൻ നഷ്ടപ്പെട്ട വാർത്ത വേദനിപ്പിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ പ്രാർത്ഥന. അപകടത്തിൽപ്പെട്ടവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിന് പ്രാർത്ഥിക്കുന്നു.”
Story Highlights: tumkur-bus-accident-8-killed-20-injured-after-bus-overturns-in-karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here