സംവിധായകൻ ഗിരീഷ് മാലിക്കിന്റെ മകന്റേത് ആത്മഹത്യ; സ്ഥിരീകരിച്ച് പൊലീസ്

ബോളിവുഡ് നടനും സംവിധായകനുമായ ഗിരീഷ് മാലിക്കിന്റെ മകൻ മനന്റെത് (18) ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. അഞ്ചാം നിലയിൽ നിന്ന് കാല് വഴുതി വീണാണ് അപകടം സംഭവിച്ചതെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. ( director girish malik son commits suicide )
ഹോളി ആഘോഷത്തിന് ശേഷം മംബൈയിലെ ഹോളി സ്പ്രിംഗ്‌സിലെ ഫഌറ്റിലേക്ക് തിരികെ വന്നതായിരുന്നു മനൻ. ഹോളി ആഘോഷത്തിനിടെ തന്നെ മദ്യപിച്ചിരുന്ന മനൻ വീട്ടിലെത്തിയിട്ടും മദ്യപാനം തുടർന്നു. ഇത് കണ്ട അച്ഛൻ ഗിരീഷ് മദ്യപിക്കരുതെന്ന് താക്കീത് നൽകി. ഇതിൽ പ്രകോപിതനായ മനൻ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് എടുത്ത് ചാടുകയായിരുന്നു.
Read Also : നവവധു ആത്മഹത്യ ചെയ്ത നിലയില്‍; ജീവിക്കാന്‍ മനസമാധാനമില്ലെന്നും ഭര്‍ത്താവ് പാവമാണെന്നും ആത്മഹത്യാകുറിപ്പ്
ഇന്നലെ വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ മനനെ കോകിലാബേൻ അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Story Highlights: director girish malik son commits suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here