ഭരണവകുപ്പുകളിൽ സ്ത്രീകള്‍ക്കും മേധാവിത്വം ; വത്തിക്കാന്‍ ഭരണഘടനയില്‍ മാറ്റംവരുത്തി മാര്‍പാപ്പ

മാമോദീസ സ്വീകരിച്ച വനിതകള്‍ ഉള്‍പ്പെടെ ഏത് കത്തോലിക്കാ വിശ്വാസിക്കും ഇനിമുതൽ വത്തിക്കാനിലെ വിവിധ ഭരണ വകുപ്പുകളുടെ നേതൃസ്ഥാനം വഹിക്കാനാവും. ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കിയ വത്തിക്കാന്‍ ഭരണകേന്ദ്രമായ കൂരിയയുടെ പുതിയ അപ്പസ്‌തോലിക രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവില്‍ പ്രധാനമായും കര്‍ദിനാള്‍മാറാണ് വിവിധ വകുപ്പുകളുടെ തലപ്പത്തിരിക്കുന്നത്.
പുതിയ ഭരണരേഖപ്രകാരം മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍ എന്നിവർക്ക് പുറമേ എല്ലാ കത്തോലിക്ക വിശ്വാസികള്‍ക്കും വചനപ്രഘോഷണത്തിന് ഉത്തരവാദിത്തമുണ്ടെന്ന് മാർപ്പാപ്പ പറഞ്ഞു.
Read Also : ജപ്പാന്‍ പ്രധാനമന്ത്രിക്ക് ‘കൃഷ്ണപങ്കി’ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പന്തക്കുസ്ത ദിനമായ ജൂണ്‍ 5ന് ‘പ്രേഡീക്കേറ്റ് ഇവാന്‍ജലിയം’ (ദൈവവചനം പ്രഘോഷിക്കുക) എന്ന പുതിയ ഭരണരേഖ നിലവില്‍ വരും. 54 പേജുള്ള പുതിയ ഭരണരേഖ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമേറ്റതിന്റെ 9ാം വാര്‍ഷികദിനത്തിലാണ് പുറത്തിറക്കിയത്. 1988 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പുറത്തിറക്കിയ ‘പാസ്തര്‍ ബോനുസ്’ എന്ന അപ്പസ്‌തോലിക രേഖയ്ക്ക് പകരമാണിത്.
സിസ്റ്റര്‍ റാഫെല്ല പെട്രിനിയെ വത്തിക്കാന്‍ സിറ്റിയുടെ ഗവര്‍ണറായും ഇറ്റാലിയന്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ അലസാന്ദ്ര സ്‌മെറില്ലിയെ നീതി, സമാധാന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന വത്തിക്കാന്‍ വികസന കാര്യാലയത്തിന്റെ ഇടക്കാല സെക്രട്ടറിയായും കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുത്തിരുന്നു.
Story Highlights: Dominance of women in government; Pope changes Vatican constitution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here