സർക്കാർ ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണം; ഡി.ടി.പി സെന്റർ ഉടമ പിടിയിൽ

വ്യാപകമായി വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചുനൽകുന്ന ഡി.ടി.പി സെന്റർ ഉടമ പിടിയിൽ. നാഗർകോവിൽ കരിങ്കൽ ആപ്പിക്കാട് നടുക്കാട്ടുവിള സ്വദേശി പ്രഭുവാണ് (34) പിടിയിലായത്. കേന്ദ്ര – സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഒപ്പുകളോടുകൂടിയ സർട്ടിഫിക്കറ്റുകളാണ് ആവശ്യക്കാർക്ക് ഇയാൾ തയ്യാറാക്കി നൽകുന്നത്.
ബാങ്ക് ലോൺ, വിദ്യാഭ്യാസ ലോൺ എന്നിവയ്‌ക്കാവശ്യമായിട്ടുള്ള സർട്ടിഫിക്കറ്റുകൾ പണം വാങ്ങി വ്യാജമായി നിർമ്മിച്ച് ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പും സീലും പതിപ്പിച്ച് നൽകി ആവശ്യക്കാരിൽ നിന്ന് പണം തട്ടുന്നതാണ് രീതി. പ്രതിയുടെ കൈയിൽ നിന്ന് ഇന്ത്യൻ എംബസിയുടെ റബർ സ്റ്റാമ്പുകളും കണ്ടെത്തി.
Read Also : എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു
പ്രഭു തോലയാവട്ടത്തുള്ള കിള്ളിയൂർ താലൂക്ക് ഓഫീസിന് സമീപമാണ് കമ്പ്യൂട്ടർ സെന്റർ നടത്തുന്നത്. കീഴ്ക്കുളം ബി. റവന്യൂ വില്ലേജ് ഓഫീസിലെത്തിയ വിഴുന്തയപാലം സ്വദേശി സ്വന്തം സ്ഥലം സബ് ഡിവിഷൻ ചെയ്യാൻ വില്ലേജ് ഓഫീസർ രജിന് പരാതി നൽകിയിരുന്നു. അതിന്റെ രേഖകൾ പരിശോധിച്ചപ്പോഴാണ് വില്ലേജ് ഓഫീസറുടെ ഒപ്പ് വ്യാജമാണോയെന്ന സംശയമുണ്ടായത്.
തുടർന്ന് വീടിന്റെ പട്ടയം ആരാണ് പോക്കുവരവ് ചെയ്‌തതെന്ന് വിഴുന്തയപാലം സ്വദേശിയോട് തിരക്കി. പോക്കുവരവ് ചെയ്യുന്നത് പ്രഭുവാണെന്ന് മനസിലായതോടെ വില്ലേജ് ഓഫീസർ രജിൻ പ്രതിയുടെ കടയിൽ നടത്തിയ പരിശോധനയിൽ നൂറിലേറെ വ്യാജ റബർ സ്റ്റാമ്പുകൾ കണ്ടെത്തി. തുടർന്ന് സ്ഥലത്തെത്തിയ കരിങ്കൽ പൊലീസാണ് പ്രഭുവിനെ പിടികൂടിയത്. ചോദ്യം ചെയ്‌തപ്പോഴാണ് ഒന്നരവർഷമായി തട്ടിപ്പ് നടത്തുകയാണെന്ന് വ്യക്തമായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Story Highlights: Forgery certificate production; DTP center owner arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here