തിരിച്ചടിച്ച് ഹൈദരാബാദ്; മത്സരം എക്സ്ട്രാ ടൈമിലേക്ക്

ഐഎസ്എല്‍ ഫൈനലില്‍ ഗോൾ മടക്കി ഹൈദരാബാദ് എഫ്‌സി. സഹിൽ തവോറയാണ് ഹൈദരാബാദിന് സമനില നേടി കൊടുത്തത്. 88 ആം മിനിറ്റിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നെഞ്ചിലേക്ക് സഹിലിൻ്റെ ഗോൾ എത്തിയത്. അതേസമയം മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നു. ഇരു ടീമും ഓരോ ഗോൾ വീതം നേടി.
നേരത്തെ മഞ്ഞപ്പട ആരാധകരെ ആവേശത്തിലാക്കി ഹൈദരാബാദ് എഫ്‌സിക്കെതിരെ കേരള ലീഡെടുത്തിരുന്നു. ഫറ്റോര്‍ഡയിലെ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 69-ാം മിനുറ്റില്‍ ലോംഗ് റേഞ്ചറിലൂടെ മലയാളി താരം രാഹുല്‍ കെ പിയാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. ആവേശ ഫൈനലിൻ്റെ ആദ്യപകുതി ഗോള്‍രഹിതം.
രണ്ട് മിനുറ്റ് ഇഞ്ചുറിടൈമും ഗോള്‍രഹിതമായി. കടുത്ത പോരാട്ടമാണ് ആദ്യ പകുതിയിൽ കണ്ടത്. ആദ്യ മിനുറ്റിനുള്ളില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആക്രമ ശൈലി പുറത്തെടുത്തു. ലഭിച്ച അവസരങ്ങൾ ഗോൾ ആക്കി മാറ്റാൻ കേരളത്തിന് കഴിഞ്ഞില്ല. എന്നാൽ ഹൈദരാബാദ് സ്‌ട്രൈക്കര്‍ ബെര്‍ത്തലോമ്യൂ ഒഗ്‌ബെച്ചെയെ പൂട്ടാന്‍ ബ്ലാസ്റ്റേഴ്‌സിനായി.
Story Highlights: isl-final-match-to-extra-time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here