Advertisement

ഏപ്രില്‍ ആദ്യവാരം ഇന്ത്യയിലെത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്

March 20, 2022
Google News 2 minutes Read

ഇന്ത്യയും ഇസ്രായേലും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ ആദ്യവാരം ഇന്ത്യയിലെത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. കൃഷി, കാലാവസ്ഥാ വ്യതിയാനം, നൂതന സാങ്കേതികവിദ്യ, സുരക്ഷ എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനാണ് സന്ദര്‍ശനം ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഗ്ലാസ്ഗോയില്‍ നടന്ന യു.എന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സില്‍ വെച്ചാണ് ബെന്നറ്റിനെ ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിന് ക്ഷണിച്ചത്.

”എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം ഇന്ത്യയിലേക്കുള്ള എന്റെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്, ഇരുരാജ്യങ്ങളും തമ്മിലുള്ള ആരോ​ഗ്യകരമായ ബന്ധത്തിന് ഞങ്ങൾ വഴിയൊരുക്കും,” ബെന്നറ്റ് പത്രക്കുറിപ്പില്‍ പറഞ്ഞു.

Read Also :ജപ്പാന്‍ പ്രധാനമന്ത്രിക്ക് ‘കൃഷ്ണപങ്കി’ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

”പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണമനുസരിച്ച് 2022 ഏപ്രില്‍ 2ന് പ്രധാനമന്ത്രി ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് തന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനം നടത്തും”. ഇസ്രാഈല്‍ പ്രധാനമന്ത്രിയുടെ വിദേശ മാധ്യമ ഉപദേഷ്ടാവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിപുലീകരിക്കുക, തന്ത്രപരമായ സഖ്യം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഇതിന് പുറമേ ഗവേഷണം, വികസനം, നവീകരണം, സമ്പദ് വ്യവസ്ഥ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് മോദിയും ബെന്നറ്റും ചർച്ച നടത്തും.

Story Highlights: Israeli Prime Minister Naphtali Bennett will arrive in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here