Advertisement

സിപിഐഎം സെമിനാറിൽ പങ്കെടുത്താൽ നടപടി; തീരുമാനം ജനങ്ങളുടെ വികാരം മാനിച്ചെന്ന് കെ സുധാകരൻ

March 20, 2022
1 minute Read
Kodiyeri Balakrishnan

വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ നേതാക്കൾ പങ്കെടുത്താൽ നടപടിയെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ. തീരുമാനം ജനങ്ങളുടെ വികാരം മാനിച്ചാണ്. സോണിയ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കിൽ ശശി തരൂർ സെമിനാറിൽ പങ്കെടുക്കട്ടെ, അത് അദ്ദേഹത്തിൻ്റെ സൗകര്യമാണ്. സിപിഐഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. നേതാക്കൾ പങ്കെടുത്താൽ ജനത്തിന് വെറുപ്പായിരിക്കും. ഈ വികാരം മനസ്സിലാക്കിയാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും കെ സുധാകരൻ കോഴിക്കോട് പറഞ്ഞു.

Read Also : ‘അനീതിക്കെതിരെ പോരാടുന്നതിനുമുള്ള ആയുധമാണ് സിനിമ’; ലിസ ചലാൻ

തുടർന്ന് കോൺഗ്രസിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.ബിജെപി പങ്കെടുക്കാത്തത് കൊണ്ടാണ് കോണ്‍ഗ്രസും പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാത്തത്. ഇടതുപക്ഷവിരുദ്ധ ചേരി ഉണ്ടാക്കാന്‍ ആര്‍എസ്എസ് സഹായം ഉറപ്പിക്കലാണ് ലക്ഷ്യം. കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കാൻ തയാറായാൽ നേതാക്കൾക്ക് സ്വാഗതമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Story Highlights: k-sudhakaran-on-party-congress-ban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top