Advertisement

‘മഞ്ഞപ്പടയുടെ വിജയത്തിനായ്’ ; ബ്ലാസ്റ്റേഴ്സിന് ആശംസയുമായി മമ്മൂട്ടിയും മോഹൻലാലും

March 20, 2022
3 minutes Read
mammotty and mohanlal isl

ഐഎസ്എല്‍ കലാശപ്പോരിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും. മഞ്ഞപ്പടയ്ക്ക് പ്രാർത്ഥനകളും ആശംസകളും നേർന്ന് മോഹനലാൽ. മലയാള മനസുകളിൽ പ്രതീക്ഷയുടെ കാൽപന്തുകളെന്ന് മോഹൻലാൽ കുറിച്ചു. കാൽപ്പന്തിൻ്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ടെന്ന് മമ്മൂട്ടിയും കുറിച്ചു.
( Mammotty and Mohanlal wishes keralablasters )

‘ആവേശത്തിരയിൽ കേരളം നിറഞ്ഞാടുമ്പോൾ, മലയാള മനസ്സുകളിൽ പ്രതീക്ഷയുടെ കാൽപ്പന്തുരുളുമ്പോൾ, മഞ്ഞപ്പടയുടെ വിജയത്തിനായി, ജനകോടികൾക്കൊപ്പം, പ്രാർത്ഥനയോടെ, ആശംസകളോടെ…’, എന്നാണ് മോഹൻലാൽ കുറിച്ചത്. നേരത്തെ മമ്മൂട്ടിയും ബ്ലാസ്റ്റേഴ്സിന് ആശംസയുമായി എത്തിയിരുന്നു. (mammotty and mohanlal wishes keralablasters)

Read Also : സ്വർണ വിലയിൽ വൻ വർധന

‘കാൽപ്പന്തിൻ്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ… പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു.. കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വിജയാശംസകൾ…’, എന്നാണ് മമ്മൂട്ടി കുറിച്ചത്.

ഹൈദരാബാദ് എഫ്സിയുമായുള്ള ബ്ലാസ്റ്റേഴ്സിന്‍റെ ഫൈനല്‍ മത്സരം ഇന്ന് രാത്രി 7.30ന് ഗോവ ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലാണ്. ഇരു ടീമുകളും ലീഗിലെ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. പുതിയ പരിശീലകന് കീഴില്‍, പുതിയ താരങ്ങളുമായി ആദ്യ മത്സരത്തില്‍ തോല്‍വിയോടെ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് പിന്നെ തോല്‍വിയറിയാതെ മുന്നേറുകയായിരുന്നു.

Story Highlights: Mammotty and mohanlal wishes keralablasters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top