Advertisement

ബംഗ്ലാദേശിൽ കൂറ്റന്‍ ചരക്കുകപ്പല്‍ യാത്രാബോട്ടില്‍ ഇടിച്ചു; അഞ്ച് മരണം

March 21, 2022
Google News 2 minutes Read

ബംഗ്ലാദേശിൽ കൂറ്റന്‍ ചരക്കുകപ്പല്‍ യാത്രാബോട്ടില്‍ ഇടിച്ച് അഞ്ച് പേർ മരിച്ചു. തലസ്ഥാനമായ ധാക്കയ്ക്ക് സമീപം, ഷിതലക്ഷ്യ നദിയില്‍ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ബോട്ടില്‍ അറുപതിലധികം യാത്രക്കാരുണ്ടായിരുന്നെന്നാണ് വിവരം. ഒരു പുരുഷന്റെയും മൂന്ന് സ്ത്രീകളുടെയും ഒരു കുഞ്ഞിന്റെയും മൃതദേഹം കണ്ടെടുത്തതായി ബംഗ്ലാദേശ് പൊലീസ് ഒദ്യോഗികമായി സ്ഥിരീകരിച്ചു.

എം.വി. രൂപ്ഷി-9 എന്ന ചരക്കു കപ്പലാണ് എം.വി അഫ്‌സറുദ്ദീന്‍ എന്ന ബോട്ടില്‍ ഇടിച്ചത്.അപകടത്തില്‍ നിരവധിപേരെ കാണാതായതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
ബോട്ട് പൂര്‍ണമായും വെള്ളത്തിനടിയിലായതിന് ശേഷമാണ് കപ്പല്‍ നില്‍ക്കുന്നത്. നിരവധിപേര്‍ നീന്തി രക്ഷപ്പെട്ടതായും പൊലീസ് വ്യക്തമാക്കുന്നു.

Read Also : ഒമാനിൽ ചരക്കു കപ്പലിന്​ തീപിടിച്ച്​ കാണാതായ ഇന്ത്യക്കാര​നെ മരിച്ച നിലയിൽ കണ്ടെത്തി

സംഭവം നടക്കുമ്പോള്‍ സമീപത്തെ ബോട്ടിലുണ്ടായിരുന്നവർ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബോട്ട് ക്രമേണ വെള്ളത്തില്‍ മുങ്ങുന്നതും വിഡിയോയില്‍ കാണാം. ജീവന്‍ രക്ഷിക്കാന്‍ ചില യാത്രക്കാര്‍ ബോട്ടില്‍ നിന്ന് നദിയിലേക്ക് ചാടുന്നതും ദൃശ്യങ്ങളിലുണ്ട്.

Story Highlights: 5 Dead, Many Feared Missing After Cargo Ship Crashes Into Bangladesh Ferry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here