Advertisement

ഒമാനിൽ ചരക്കു കപ്പലിന്​ തീപിടിച്ച്​ കാണാതായ ഇന്ത്യക്കാര​നെ മരിച്ച നിലയിൽ കണ്ടെത്തി

March 16, 2022
Google News 2 minutes Read

ഒമാനിൽ നടുക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്കു കപ്പലിന്​ തീപിടിച്ച്​ കാണാതായ ഇന്ത്യക്കാര​നെ മരിച്ച നിലയിൽ കണ്ടെത്തി. ഒമാനിൽ ദോഫാർ ഗവർണറേറ്റിലെ ദാൽക്കൂട്ട്​ വിലായത്തിലെ ബീച്ചിൽനിന്ന് 18 നോട്ടിക്കൽ മൈൽ അകലെയാണ് മൃതദേഹം ക​​ണ്ടെത്തിയതെന്ന്​ റോയൽ ഒമാൻ പൊലീസ്​ വ്യക്തമാക്കി. ഗുജറാത്ത് സ്വദേശി ഹംജൻ ഗനിയെയാണ്​ മരിച്ചത്.

വ്യാഴാഴ്​ചയാണ് കപ്പലിന് തീപിടിച്ചത്. രക്ഷപ്പെടുത്തിയ മറ്റ് 14 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു​. എത്രയും പെട്ടെന്ന് ഇവരെ നാട്ടിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണെന്ന്​ ഇന്ത്യൻ എംബസി കോൺസുലാർ ഏജന്‍റ്​ കെ. സനാതനൻ വ്യക്തമാക്കി.

Read Also : സൗദിയിലെ പൊടിക്കാറ്റ്; ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അപകടത്തിൽപ്പെട്ട കപ്പലിൽ ഗുജ​റാത്ത്​ സ്വദേശികളായ 15 ജീവനക്കാരാണുണ്ടായിരുന്നത്. കപ്പൽ യമനിൽനിന്ന് സാലാലയിലേക്ക് വരുകയായിരുന്നു. കപ്പൽ കത്തിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോസ്റ്റ്​ ഗാർഡ്​ പൊലീസാണ് കപ്പലിൽ ജോലി ചെയ്യുന്ന 14 പേരെ രക്ഷപ്പെടുത്തി കര​യ്ക്കെത്തിച്ചത്.

കോസ്റ്റ്​ ഗാർഡിന്‍റെ നേതൃത്വത്തിൽ കാണാതായ ഇന്ത്യക്കാരനുവേണ്ടി തെരച്ചിൽ നടത്തിവരുകയായിരുന്നു. ഹംജൻ ഗനിയയുടെ മൃതദേഹം സലാലയിൽത്തന്നെ സംസ്കരിക്കുമെന്ന്​ ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

Story Highlights: Indian man missing from ship found dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here