Advertisement

ഒമാനിൽ റസ്റ്ററന്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു

3 hours ago
Google News 2 minutes Read
oman

ഒമാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു. ബൗഷറിലെ റസ്റ്ററന്റിലായിരുന്നു ഇന്ന് പുലർച്ചെ അപകടം നടന്നത്. കണ്ണൂർ തലശ്ശേരി ആറാം മൈൽ സ്വദേശികളായ വി. പങ്കജാക്ഷൻ , ഭാര്യ കെ. സജിത എന്നിവരാണ് മരിച്ചത്. വർഷങ്ങളായി ഒമാനിലെ വിവിധ കമ്പനികളിലായി അക്കൗണ്ടിങ് ജോലി ചെയ്തുവരികയായിരുന്നു ദമ്പതികൾ.

പാചകവാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന റസ്റ്ററൻറ്റിന് മുകളിലായിരുന്നു മരിച്ച പങ്കജാക്ഷനും ഭാര്യയും താമസിച്ചിരുന്നത്. സ്ഫോടനത്തെ തുടർന്ന് കെട്ടിടം ഭാഗീകമായി തകർന്നുവീഴുകയായിരുന്നു. ഉടൻതന്നെ മസ്‌കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

Story Highlights : Malayali couple dies in gas cylinder explosion at restaurant in Oman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here