ഒമാൻ പൊതുരംഗത്തെ നിറസാന്നിധ്യം റെജി ഇടിക്കുള അടൂർ നിര്യാതനായി

ഇൻകാസ് ഒമാൻ സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും ഒമാൻ പൊതുരംഗത്ത് നിറ സാന്നിധ്യവുമായിരുന്ന റെജി ഇടിക്കുള അടൂർ നിര്യാതനായി.
രണ്ടു പതിറ്റാണ്ടിലേറെക്കാലം സാമൂഹിക സാംസ്‌കാരിക കലാ രംഗങ്ങളിൽ സജീവമായിരുന്നു. വാദി കബീറിലുള്ള മുസ്‌തഫ കമാൽ എന്ന സ്ഥാപനത്തിൽ ദീർഘനാളായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം ചികിത്സാർഥം ഒരുമാസം മുമ്പാണ് നാട്ടിലേക്ക് പോയത്. ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളവിഭാഗം, അടൂർ പ്രവാസി അസോസിയേഷൻ തുടങ്ങി നിരവധി സംഘടനകളിൽ പ്രവർത്തിച്ചിരുന്ന റെജി, നാട്ടിലെ സജീവ കോൺഗ്രസ് പ്രവർത്തകൻ കൂടിയായിരുന്നു. റെജി ഇടിക്കുളയുടെ നിര്യാണത്തിൽ വിവിധ പ്രവാസി സംഘടനകൾ അനുശോചിച്ചു
Story Highlights : Reggie Idikula Adoor passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here