Advertisement

അഫ്ഗാനിസ്ഥാൻ ധനമന്ത്രി ഇപ്പോൾ ഊബർ ഡ്രൈവർ; ശമ്പളം 150 ഡോളർ

March 21, 2022
Google News 1 minute Read

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ രാജ്യത്തെ ജനങ്ങളുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടേറിയതായി. താലിബാൻ ആക്രമണം ആരംഭിച്ചതോടെ അഫ്ഗാനിൽ നിന്നും മന്ത്രിമാർ ഉൾപ്പെടെ നിരവധി പേർ പലായനം ചെയ്യുകയും മറ്റ് രാജ്യങ്ങളിൽ അഭയം പ്രാപിക്കുകയും ചെയ്തു. അത്തരത്തിൽ അഫ്ഗാൻ വിട്ട് അമേരിക്കയിലെത്തിയ ഒരു മന്ത്രിയുടെ വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

അഫ്ഗാൻ ഭരണകൂടത്തിൽ ധനമന്ത്രിയായരുന്ന ഖാലിദ് പയേന്ദ ഇപ്പോൾ വാഷിംഗ്ടണിൽ ഊബർ ഡ്രൈവറാണ്. ഓഗസ്റ്റിൽ താലിബാൻ രാജ്യം പിടിച്ചെടുക്കുന്നതിന് ഒരാഴ്ച മുൻപാണ് പയേന്ദ രാജിവെച്ചത്. തുടർന്ന് കുടുംബത്തോടൊപ്പം യുഎസിലേക്ക് പറന്നു. തന്നെ ജയിലിലടയ്‌ക്കുമോ എന്ന് പേടിച്ചാണ് മന്ത്രി അന്ന് രാജ്യം വിട്ടത്. എന്നാൽ തന്റെ ഈ അവസ്ഥയ്‌ക്ക് കാരണം യുഎസും താലിബാനും ആണെന്ന് അദ്ദേഹം പറഞ്ഞു.

യുഎസിൽ എത്തിയ താൻ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വേണ്ടിയാണ് ഊബർ ഓടിച്ച് തുടങ്ങിയത് എന്ന് മുൻമന്ത്രി പറയുന്നു. അഫ്ഗാനിസ്ഥാനിലെ ജനാധിപത്യത്തോടും മനുഷ്യാവകാശങ്ങളോടും ഉള്ള പ്രതിബദ്ധതയെ വഞ്ചിച്ച അമേരിക്കയെ അദ്ദേഹം കുറ്റപ്പെടുത്തി. നിരവധി കാര്യങ്ങൾ കണ്ടുവെന്നും അതെല്ലാം പരാജയത്തിന്റെ ഭാഗമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

യുഎസ് ക്യാപിറ്റൽ സിറ്റിയിൽ ഹോണ്ട അക്കോർഡ് കാർ ഓടിച്ചാണ് ഇപ്പോൾ അദ്ദേഹം ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. ആറ് മണിക്കൂർ ഓടിച്ചാൽ 150 ഡോളർ ലഭിക്കുമെന്ന് മുൻ മന്ത്രി പറഞ്ഞു. ഇത് കൂടാതെ അധിക ജോലിക്ക് ബോണസുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Afghanistan’s finance minister now Uber driver

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here