സംസ്ഥാനത്ത് ഇന്നുമുതൽ ഇന്ധന വിതരണം ഭാഗീകമായി തടസപ്പെടും

സംസ്ഥാനത്ത് ഇന്നുമുതൽ ഇന്ധന വിതരണം ഭാഗീകമായി തടസപ്പെടും. ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ കമ്പനികളിലെ ഇന്ധന വിതരണം ഭാഗീകമായി നിർത്തിവയ്ക്കാൻ ലോറി ഉടമകളുടെ തീരുമാനം.(bpcl and hpcl lorries on indefinite strike)
രണ്ട് കമ്പനികളിലായി 600 ഓളം ലോറികൾ ആണ് ഇന്ധന വിതരണം നടത്താതെ പണി മുടക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇന്ധന വിതരണം നടത്തുന്നതിനാൽ സമരം പൊതുജനത്തെ ബാധിക്കില്ല.
Read Also : സ്വർണ വിലയിൽ വൻ വർധന
13 ശതമാനം സർവിസ് ടാക്സ് നൽകാൻ നിർബന്ധിതരായ സാഹചര്യത്തിലാണ് തീരുമാനം എന്ന് പെട്രോളിയം പ്രൊഡക്ട്സ് ട്രാൻ്സ്പോർടേഴ്സ് വെൽഫെയർ അസോസിയേഷൻ അറിയിച്ചു. കരാർ പ്രകാരം എണ്ണ കമ്പനികൾ ആണ് സർവിസ് ടാക്സ് നൽകേണ്ടത് എന്നാണ് സംഘടനയുടെ വാദം. സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്നാണ് ലോറി ഉടമകളുടെ നിലപാട്.
Story Highlights: bpcl and hpcl lorries on indefinite strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here