Advertisement

ഇടുക്കി കല്ലാർ ഡാമിൽ രണ്ടുപേർ ചാടിയതായി സംശയം; തിരച്ചിൽ ഊർജിതം

March 21, 2022
1 minute Read
kallarkudy dam

ഇടുക്കി കല്ലാർ ഡാമിൽ രണ്ടുപേർ ചാടിയതായി സംശയം. പൊലീസും ഫയർ ഫോഴ്‌സും തിരച്ചിൽ നടത്തുന്നു. അച്ഛനും മകളും ഡാമിലേക്ക് ചാടിയെന്നാണ് വിവരം . ബൈക്കിലെത്തിയ ഇവർ കാഞ്ഞിരപ്പള്ളി സ്വദേശികളാണ്.

അതേസമയം കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തം. കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് തീപിടിച്ചത്. ഫയർ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. തൃക്കാക്കര, ഏലൂർ, തൃപ്പൂണിത്തുറ, ഗാന്ധി നഗർ, ആലുവ എന്നീ യൂണിറ്റുകളിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഈ വർഷം ഇത് രണ്ടാം തവണയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തം ഉണ്ടാകുന്നത്. ജനുവരി 18ന് ആയിരുന്നു നേരത്തെ തീപിടുത്തമുണ്ടായത്.

Story Highlights: father and daughter jumped into idukki kallarkutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top