Advertisement

“ആ തീരുമാനം എന്റേത് മാത്രം”; പഞ്ചാബ് വിടാനുണ്ടായ കാരണം വെളിപ്പെടുത്തി കെ.എൽ.രാഹുൽ

March 21, 2022
1 minute Read

ഐ.പി.എല്ലിൽ പതിനഞ്ചാം സീസണിൽ തന്റെ മുൻടീമായ പഞ്ചാബ് കിംഗ്‌സ് വിടാനുണ്ടായ തീരുമാനം തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു എന്ന് മുൻ പഞ്ചാബ് ക്യാപ്റ്റൻ കൂടെയായ കെ.എൽ രാഹുൽ. കഴിഞ്ഞ സീസണിൽ പഞ്ചാബ് കിംഗ്‌സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത രാഹുൽ കഴിഞ്ഞ സീസണിലെ ടോപ്‌സ്‌കോറർ കൂടെയായിരുന്നു. മികച്ച ഫോമിൽ നിൽക്കുമ്പോഴും ടീമിൽ തുടരുന്നില്ലെന്ന് താരം തീരുമാനിക്കുകയായിരുന്നു. താൻ ടീം വിടാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ താരം.

നാലു വർഷമായി പഞ്ചാബ് കിംഗ്‌സിന്റെ ഭാഗമായിരുന്നു ഞാൻ. എല്ലാ സീസണുകളിലും ടീമിനൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാൻ എനിക്കായി. എന്നാൽ പഞ്ചാബ് വിടാനുള്ള തീരുമാനം എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു. പഞ്ചാബിനപ്പുറം എന്ത് പരീക്ഷണമാണ് കാത്തിരിക്കുന്നത് എന്ന് അറിയാൻ ഞാൻ തീരുമാനിക്കുകയായിരുന്നുവെന്നും രാഹുൽ പറഞ്ഞു. പഞ്ചാബ് വിടാനെടുത്ത തീരുമാനം വളരെ ശ്രമകരമായിരുന്നു എന്നും ഒരുപാട് ആലോജിച്ച ശേഷമാണ് ഈ തീരുമാനമെടുത്തത് എന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഐ.പി.എൽ താരലേലത്തിന് മുമ്പ് സൂപ്പർ താരങ്ങൾക്ക് ടീം വിടാനുള്ള അവസരം ടീമുകൾ നൽകിയിരുന്നു. സൂപ്പർതാരങ്ങളായ ഡേവിഡ് വാർണറും റാഷിദ് ഖാനും ഹൈദരാബാദ് വിട്ടപ്പോൾ കഗീസോ റബാദ ഡൽഹി ക്യാപിറ്റൽസ് വിട്ടു.

Story Highlights: K.L.Rahul reveals reason for leaving Punjab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top