‘കല്ലുകൾ പിഴുതെറിയും’; വേണ്ടിവന്നാൽ ക്ലിഫ് ഹൗസിൽ കുറ്റി നടുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ

സിൽവർ ലൈൻ പ്രതീകാത്മക കുറ്റികളുമായുള്ള യൂത്ത് കോൺഗ്രസ് സമരം തടഞ്ഞ് പൊലീസ്. ഷാഫി പറമ്പിൽ എംഎൽഎ യാണ് സമരം ഉദഘാടനം ചെയ്തത്. മുൻ എംഎൽഎ കെ എസ് ശബരിനാഥൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സമരത്തിൽ പങ്കെടുത്തു.(shafiparamabil against k rail)
സെക്രട്ടേറിയറ്റ് മതിൽ ചാടി കടന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതീകാത്മക കെ റെയിൽ കുറ്റികൾ സ്ഥാപിച്ചു. വേണ്ടിവന്നാൽ ക്ലിഫ് ഹൗസിൽ കുറ്റി നടുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. ഇനി വരുന്ന ദിവസങ്ങളിൽ സർക്കാർ നിലപാട് മാറ്റിയില്ലെങ്കിൽ കുറ്റികൾ സെക്രട്ടേറിയറ്റിന് അകത്ത് കൊണ്ടുപോയി നടും.
Read Also : സ്വർണ വിലയിൽ വൻ വർധന
ഇപ്പോൾ പൊലീസും സർക്കാരും എന്താണോ ചെയ്തത് അത് തന്നെയാണ് നാട്ടിലെ ജനങ്ങളും ചെയ്യുന്നത്. ആരുടേയും അനുമതിയില്ലാതെ നിയമപരമായ നടപടികൾ സ്വീകരിക്കാതെ ജനങ്ങളുടെ പറമ്പിൽ ഏകപക്ഷീയമായി കുറ്റി വയ്ക്കാൻ ചെല്ലുമ്പോൾ ആ ജനങ്ങൾ പ്രതിരോധിക്കുന്നു, അത് തന്നെയാണ് പൊലീസും സർക്കാരും ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിലും ചെയ്തതെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. ജനങ്ങളെ തീവ്രവാദികളാക്കണ്ട, വരും ദിവസങ്ങളിൽ ഈ സമരത്തെ അടിച്ചമർത്താനുള്ള എല്ലാ നീക്കങ്ങളെയും ജനങ്ങൾക്ക് വേണ്ടി യൂത്ത് കോൺഗ്രസ് ചെറുതിരിക്കുമെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി.
Story Highlights: shafi parambil against k rail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here