യാത്രക്കാരുടെ ഇഷ്ടത്തിന് ഭക്ഷണം; ഹജ്ജ് വിമാനസര്‍വീസുകളില്‍ മാറ്റം വരുത്തി സൗദി എയര്‍ലൈന്‍സ്

ഹജ്ജ് വിമാനസര്‍വീസുകളില്‍ മാറ്റം വരുത്തി സൗദി എയര്‍ലൈന്‍സ്. യാത്രക്കാര്‍ക്ക് അനുസരിച്ച് ക്രൂ മെമ്പേഴ്‌സിനെ മാറ്റാനൊരുങ്ങിയാണ് പുതിയ തീരുമാനം. യാത്രക്കാരുടെ അഭിരുചിക്ക് അനുസരിച്ച് ഭക്ഷണവും വിമാനത്തില്‍ വിതരണം ചെയ്യുമെന്ന് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.(Food for Hajj travellers)
ഹജ്ജ് വിമാനസര്‍വീസുകളില്‍ യാത്ര ചെയ്യുന്ന തീര്‍ത്ഥാടകരുടെ അതേ രാജ്യക്കാരെ തന്നെയാണ് ക്രൂ മെമ്പര്‍മാരായി നിയമിക്കുക.ഇത് സംബന്ധമായ നീക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് സൗദി എയര്‍ലൈന്‍സ് നാവിഗേഷണല്‍ സൂപ്പര്‍ വൈസര്‍ വ്യക്തമാക്കി. ഹജ്ജ് യാത്രക്കാര്‍ക്കുള്ള സേവനം മെച്ചപ്പെടുത്താനും തീര്‍ത്ഥാടകരുമായി കൃത്യമായി ആശയവിനിമയം നടത്താനുമാണ് ഈ തീരുമാനം.
Read Also : ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണമറിയാന്‍ പഠനം; ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ച തുടരുന്നു
കൂടാതെ യാത്രക്കാരുടെ അഭിരുചിക്ക് അനുസരിച്ചാകും ഭക്ഷണവും വിതരണം ചെയ്യുക. ഇത് പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ വിമാനസര്‍വീസുകളില്‍ ഇന്ത്യക്കാരായ വിമാന സര്‍വീസ് ജീവനക്കാരുമുണ്ടാകും. അടുത്ത ഹജ്ജ് സീസണിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിന് ഇടയാണ് വിമാന കമ്പനികള്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നത്. അടുത്ത ജൂലൈ മാസത്തിലാണ് ഈ വര്‍ഷത്തെ ഹജ്ജ്.
Story Highlights: Food for Hajj travellers, Saudi Arabian Airlines changes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here