Advertisement

പാചക വാതക വില കൂട്ടി

March 22, 2022
2 minutes Read
lpg cylinder price kochi march 2022

പാചക വാതക വില കൂട്ടി. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു കുറ്റി സിലിണ്ടറിന് 956 രൂപയായി. അഞ്ച് കിലോഗ്രാമിന്റെ സിലിണ്ടറിന് 13 രൂപയും കൂട്ടിയിട്ടുണ്ട്. ( lpg cylinder price kochi march 2022 )

ഇന്നലെ ഇന്ധനവിലയിലും വർധന രേഖപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെ പുതുക്കിയ വില പ്രാബല്യത്തിൽ വരും. നാലരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇന്ധന വില വർധിച്ചത്. പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന് 105.18 രൂപയും ഡീസലിന് 92.40 രൂപയും ഇനി മുതൽ നൽകണം.

Read Also : ടാങ്കർ ലോറി ഉടമകളുടെ സമരം രണ്ടാം ദിവസത്തിലേക്ക്; ഇന്ധന വിതരണം ഭാഗികമായി മുടങ്ങിയേക്കും

റഷ്യ യുക്രൈൻ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഒയിൽ വില കുതിച്ചുയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലും ഇന്ധന വിലയിൽ മാറ്റം വന്നത്.

Story Highlights: lpg cylinder price kochi march 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top